അവസാനനിമിഷം പരിപാടികളില്‍ മാറ്റം; തരൂര്‍ ഇന്ന് കണ്ണൂരില്‍, DCC സന്ദര്‍ശനത്തോടെ 'ഓദ്യോഗികമായി'


പാച്ചേനിയുടെ വീട് സന്ദർശനവും ബിഷപ്പ് ഹൗസ് സന്ദർശനവും തരൂർ നേരത്തേ ഉദ്ദേശിച്ചതാണെങ്കിലും ഡി.സി.സി. സന്ദർശനം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നില്ല

ശശി തരൂർ | Photo : ANI

കണ്ണൂർ: ബുധനാഴ്ച ശശി തരൂർ എം.പി. കണ്ണൂരിൽ എത്തുമ്പോൾ വളരെ കരുതലോടെയാണ് കോൺഗ്രസ്. ചൊവ്വാഴ്ച വൈകീട്ടുവരെ ജവാഹർലാൽ നെഹ്രു ലൈബ്രറി സംഘടിപ്പിക്കുന്ന നെഹ്രു അനുസ്മരണ പ്രഭാഷണം മാത്രമായിരുന്നു തരൂരിന്റെ പരിപാടി. ചൊവ്വാഴ്ച വൈകീട്ട് കണ്ണൂരിലെ പരിപാടിക്ക് പെട്ടെന്ന് മാറ്റംവന്നു. സതീശൻ പാച്ചേനിയുടെ വീട് സന്ദർശനം, ഡി.സി.സി ഓഫീസ് സന്ദർശനം, ബിഷപ്പ്ഹൗസ്‌ സന്ദർശനം എന്നിവ കൂടി ഉൾപ്പെട്ടു.

പാച്ചേനിയുടെ വീട് സന്ദർശനവും ബിഷപ്പ് ഹൗസ് സന്ദർശനവും തരൂർ നേരത്തേ ഉദ്ദേശിച്ചതാണെങ്കിലും ഡി.സി.സി. സന്ദർശനം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ 23-ന് ചേംബർഹാളിൽ നെഹ്രു അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചിരുന്നെങ്കിലും അത് പെട്ടെന്ന്‌ മാറ്റിവെക്കുകയായിരുന്നു. പിന്നീടാണ് ജവാഹർ ലൈബ്രറി സംഘടിപ്പിച്ച പരിപാടിയിൽ തരൂർ പങ്കെടുക്കാൻ സമ്മതിച്ചത്.

ഡൽഹിയിൽനിന്നുള്ള താത്പര്യമാണ് തരൂരിന്റെ ഒൗദ്യോഗിക പരിപാടി ആദ്യം മാറ്റിയതെന്ന് അണിയറ സംസാരമുണ്ട്. തരൂരിന്റെത് വിമതപ്രവർത്തനമാണെന്ന് ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ തുറന്നുപറയുമ്പോഴും ഡി.സി.സി. സന്ദർശനത്തോടെ കണ്ണൂരിലെ പരിപാടി പെട്ടെന്നുതന്നെ ഔദ്യോഗികമായി മാറി.

തരൂരിന്റെ പരിപാടിയിൽ നേതാക്കൾ പങ്കെടുക്കുന്നതിൽ തടസ്സമൊന്നുമില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് പറയുന്നുണ്ടെങ്കിലും പലർക്കും പങ്കെടുക്കാൻ ചില്ലറ വൈമനസ്യം ഉണ്ടായിരുന്നു. ഏതായാലും ഡി.സി.സി.യിൽ തരൂർ വരുന്നതോടെ ആ തടസ്സം ഇല്ലാതായി.

തിങ്കളാഴ്ച മാഹിയിൽ തരൂരിനെ കേൾക്കാൻ നല്ല ആൾക്കൂട്ടം ഉണ്ടായിരുന്നു. കണ്ണൂരിൽ ചുരുക്കം ചില നേതാക്കൾ ഒഴിച്ച്‌ മുഴുവൻ പേരും തരൂർ എന്ന വ്യക്തിയെ കോൺഗ്രസ് ഉപയോഗിക്കണം എന്നു കരുതുന്നവരാണ്.

സമാന്തരപ്രവർത്തനം എന്ന രീതിയിൽ കാണാതെ തരൂരിന്റെ രാഷ്ട്രീയ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നതാണ് അടുത്ത തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുക എന്നും കരുതുന്നു.

Content Highlights: shashi tharoor in kannur bishop house satheeshan pacheni dcc visit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented