ശശി തരൂര്‍ എംപിക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി


Shashi Tharoor | Photo: Mathrubhumi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ച് ഫ്രഞ്ച് സര്‍ക്കാര്‍. 'Chevalier de la Legion d'Honneur' നല്‍കിയാണ് തരൂരിനെ ആദരിച്ചിരിക്കുന്നത്. 1802-ല്‍ നപ്പോളിയന്‍ ബോണാപാര്‍ട്ട് ആണ് ഈ ബഹുമതി സ്ഥാപിച്ചത്.

ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനയിനാണ് ശശി തരൂരിനെ ഇക്കാര്യം അറിയിച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള ഏതെങ്കിലുമൊരു മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമ്പോളാണ് പുരസ്‌കാരം സമ്മാനിക്കുക.

ഫ്രാന്‍സുമായുള്ള ബന്ധത്തെ വളരെയധികം ബഹുമാനത്തോടെ കാണുകയും ഫ്രഞ്ച് ഭാഷയയേയും സംസ്‌കാരത്തേയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ബഹുമതിയില്‍ സന്തോഷം രേഖപ്പെടത്തുന്നതായി തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. 2010-ല്‍ സ്പാനിഷ് സര്‍ക്കാരിന്റെ ‘Royal and Distinguished Spanish Order of Charles III’ എന്ന ബഹുമതിക്കും തരൂര്‍ അര്‍ഹനായിരുന്നു.

Content Highlights: sashi tharoor, french government, civilian honour


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented