തരൂരിന്റെ പരിപാടിക്ക് അപ്രഖ്യാപിത വിലക്ക്; സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറി 


ശശി തരൂർ| Photo: ANI

കോഴിക്കോട്: കോണ്‍ഗ്രസ് എം.പി. ശശി തരൂരിന്റെ പരിപാടികള്‍ക്ക് പാര്‍ട്ടിയില്‍ അപ്രഖ്യാപിത വിലക്ക്. ഇതിന്റെ ഭാഗമായി കോഴിക്കോട് നടത്താനിരുന്ന സെമിനാറില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറി. ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നടത്താനിരുന്ന പരിപാടിയായിരുന്നു ഇത്. പാര്‍ട്ടിയിലെ ഉന്നത ഇടപെടലുണ്ടായതോടെയാണ് യൂത്ത്കോണ്‍ഗ്രസിന്റെ പിന്മാറ്റമെന്നാണ് സൂചന. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതോടെ ഈ പരിപാടിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത് കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക സംഘടന രംഗത്തുവന്നു. കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ ഫൗണ്ടേഷനാണ് സെമിനാര്‍ നടത്തുക. ഇതില്‍ തരൂര്‍ പങ്കെടുക്കും.



നേരത്തേ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഖെയ്ക്കെതിരേ ശശി തരൂര്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഇതിന് പാര്‍ട്ടി ഔദ്യോഗിക വൃത്തത്തിന്റെ പിന്തുണയുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയില്‍ ശശി തരൂരിനെ തഴയുന്നെന്ന ആരോപണങ്ങള്‍ ശക്തമായി. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ താരപ്രചാരകരുടെ പട്ടികയില്‍നിന്ന് തരൂരിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.

ഇതിനിടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഞായറാഴ്ച തരൂര്‍ കോഴിക്കോട്ടുനിന്ന് പര്യടനം തുടങ്ങാന്‍ തീരുമാനിച്ചിരുന്നു.ആദ്യ ഘട്ടത്തില്‍ എല്ലാ ജില്ലകളിലും സംവാദങ്ങളും പ്രഭാഷണങ്ങളുമൊരുക്കിയാണ് തരൂര്‍ ക്യാമ്പ് അവസരമൊരുക്കാന്‍ തീരുമാനിച്ചത്. മലബാര്‍ ജില്ലകളില്‍ ആദ്യമെത്തുന്ന അദ്ദേഹം മുസ്ലിംലീഗിനെക്കൂടി കൂട്ടുപിടിച്ച് സ്വീകാര്യത ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കായിരുന്നു പദ്ധതിയിട്ടിരുന്നത്. ഈ ഘട്ടത്തിലാണ് സംസ്ഥാന രാഷ്ട്രീയത്തിലും പാര്‍ട്ടി നേതൃത്വം ശശി തരൂരിന് അപ്രഖ്യാപിത വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്.

Content Highlights: shashi tharoor facing an unannounced ban from congress in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented