കേരളത്തില്‍ ഇറങ്ങാന്‍ തരൂര്‍; മനസ്സറിയാന്‍ മലബാര്‍ പര്യടനം


സ്വന്തംലേഖകന്‍

പര്യടനം നാളെ കോഴിക്കോട്ടുനിന്ന് തുടങ്ങും

Shashi Tharoor

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ നേടാനായ സ്വീകാര്യതയുടെ ബലത്തില്‍ ശശി തരൂര്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങുന്നു. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലും സംവാദങ്ങളും പ്രഭാഷണങ്ങളുമൊരുക്കിയാണ് തരൂര്‍ ക്യാമ്പ് അവസരമൊരുക്കുന്നത്. മലബാര്‍ ജില്ലകളിലാണ് അദ്ദേഹം ആദ്യമെത്തുന്നത്. മുസ്ലിംലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയാണ് ഇതില്‍ ശ്രദ്ധേയം. 20-ന് കോഴിക്കോട്ടുനിന്നാണ് തരൂര്‍ പര്യടനം തുടങ്ങുക.

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച എം.കെ. രാഘവന്‍ എം.പി.യാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. കോഴിക്കോട് ഡി.സി.സി. മുന്‍ പ്രസിഡന്റ് കെ.സി. അബു ഉള്‍പ്പെടെയുള്ളവരും പിന്തുണയുമായെത്തിയിരുന്നു.



ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ താരപ്രചാരകരുടെ പട്ടികയില്‍നിന്ന് തരൂരിനെ നേതൃത്വം ഒഴിവാക്കിയിരുന്നെങ്കിലും സ്ഥാനാര്‍ഥികളും നേതാക്കളും പ്രചാരണത്തിനെത്താന്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. പട്ടികയില്‍ നിന്നൊഴിവാക്കിയതിനാല്‍ അദ്ദേഹം ഈ ക്ഷണം സ്വീകരിച്ചിരുന്നില്ല. ഈ സമയത്തുതന്നെയാണ് അദ്ദേഹം 'അപ്രഖ്യാപിത' കേരള പര്യടനം തുടങ്ങുന്നതും.പുതിയൊരു മുഖം വേണമെന്ന അണികളുടെയും നിഷ്പക്ഷ നിലപാടുള്ളവരുടെയും ചിന്ത ഗുണംചെയ്യുമെന്നാണ് തരൂര്‍ ക്യാമ്പിന്റെ വിലയിരുത്തല്‍. പ്രൊഫഷണല്‍സ്, യുവാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുമായുള്ള സംവാദ പരിപാടികള്‍ക്ക് ഊന്നല്‍നല്‍കുന്നതും ഇതിന്റെ ബലത്തിലാണ്. കോഴിക്കോട് ബാര്‍ അസോസിയേഷന്‍, ഐ.എം.എ. തുടങ്ങിയ സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

കേരളം എന്റെ നാടല്ലേ?

കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നു എന്ന വാര്‍ത്തയില്‍ കേരളം തന്റെ നാടല്ലേയെന്ന പ്രതികരണവുമായി ശശി തരൂര്‍. അങ്ങനെ തീരുമാനിക്കുന്നെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നുള്ള കെ. മുരളീധരന്റെ പ്രസ്താവനയില്‍ സന്തോഷം എന്നും തരൂര്‍ പറഞ്ഞു.

Content Highlights: Shashi Tharoor Congress Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented