രാഷ്ട്രീയമാണ് ജോലി, സംസാരിക്കുന്നത് കോണ്‍ഗ്രസിനുവേണ്ടി; വിവാദം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് തരൂർ


ശശി തരൂർ |ഫോട്ടോ:പി.കൃഷ്ണപ്രദീപ്‌

തിരുവനന്തപുരം: കേരളത്തില്‍ താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ എങ്ങനെയാണ് ഇത്ര വലിയ വിവാദമാകുന്നതെന്ന് മനസിലാകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോണ്‍ഗ്രസ് വേദികളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. കേരള പര്യടനം സംബന്ധിച്ച് ഉയരുന്ന വിവാദങ്ങളില്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ കോണ്‍ഗ്രസ് വേദിയില്‍ കോണ്‍ഗ്രസിന് അനുകൂലമായ വിഷയങ്ങളെ കുറിച്ച് കോണ്‍ഗ്രസിന്റെ ഭാഷയില്‍ പ്രഭാഷണം നടത്തിയാല്‍ അതില്‍ എന്താണ് വിവാദമെന്നും തരൂര്‍ ചോദിച്ചു. ക്ഷണം കിട്ടിയ പരിപാടികള്‍ക്കാണ് താന്‍ പങ്കെടുക്കുന്നതെന്ന് പറഞ്ഞ തരൂര്‍, പാര്‍ട്ടി അനുകൂല സംഘടനകളുടെ ക്ഷണങ്ങള്‍ ഒഴിവാക്കുകയാണോ വേണ്ടതെന്നും ചോദിച്ചു.

ഇത്തരം പ്രസംഗങ്ങള്‍ എല്ലാ വര്‍ഷവും നടത്താറുണ്ട്. ഇപ്പോള്‍ മാത്രമാണ് വിവാദം. സമയമുള്ളപ്പോള്‍ ഒരൊറ്റ ക്ഷണവും ഒഴിവാക്കിയിട്ടില്ല. മലബാര്‍ ഭാഗത്തേക്ക് ഏറെനാളായി താന്‍ വന്നിട്ടില്ലെന്ന് കുറപേര്‍ പരാതി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് വേളയില്‍ മലബാറിലേക്ക് ക്ഷണം കൂടുതലായി വന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇവിടങ്ങളിലേക്കെത്തിയത്. പല ജില്ലകളിലും ഇത്തരം പരിപാടികളിലെല്ലാം മുമ്പും പങ്കെടുത്തിട്ടുണ്ട്. ഇനിയും അതു തുടരും. അത് മറ്റാരുടെയും ബിസിനസ് അല്ലെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി തരൂര്‍ പറഞ്ഞു.

കഴിഞ്ഞ 14 വര്‍ഷമായി പാര്‍ട്ടിയിലെ ഒരു ഗ്രൂപ്പിലും താന്‍ ഉണ്ടായിട്ടില്ല. ഇതുവരെ ഒരു ഗ്രൂപ്പ് യോഗത്തിലും പങ്കെടുത്തിട്ടുമില്ല. ഇനി ഒരു ഗ്രൂപ്പ് ഉണ്ടാക്കാനും പോകുന്നില്ല. എല്ലാവരേയും കോണ്‍ഗ്രസുകാരായാണ് കാണുന്നത്. 29 വര്‍ഷം യുഎന്നില്‍ പ്രവര്‍ത്തിച്ചശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്. ഇതാണ് തന്റെ അവസാന പ്രൊഫഷന്‍. ഇനി മുഴുവന്‍ സമയ ജോലി രാഷ്ട്രീയമാണെന്നും അടുത്ത തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി തരൂര്‍ പറഞ്ഞു.

തന്റെ മൂല്യങ്ങളിലോ വിശ്വാസങ്ങളിലോ സംസാരത്തിലോ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് സേവനം ചെയ്യണമെന്നതാണ് ആഗ്രഹം. നാടിന്റെ ഭാവിയെക്കുറിച്ച് ചില ചിന്തകളുണ്ട്. ഇതെല്ലാം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലും താന്‍ സംസാരിച്ച വിഷയമാണെന്നും തരൂര്‍ പറഞ്ഞു.

Content Highlights: shashi tharoor comments in congress controversy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented