ശംഖുമുഖം ബീച്ച് കടലെടുത്തപ്പോൾ. sreengrab - mathrubhumi news
തിരുവനന്തപുരം: ശംഖുമുഖം കടല്‍തീരവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡും പൂര്‍ണമായും കടലെടുത്തു. പ്രശസ്തമായ ശംഖുമുഖം ബീച്ച് പൂര്‍ണമായും അപ്രത്യക്ഷമായി. ഇതോടെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും മന്ത്രി ആന്റണി രാജുവും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
തകര്‍ന്ന റോഡ് അടിയന്തരമായി നന്നാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കടലാക്രമണം രണ്ട് ദിവസംകൊണ്ട് കുറയുമെന്ന് കരുതുന്നു. അതോടെ റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, കടലാക്രമണമുണ്ടായ സ്ഥലത്ത് കല്ലിട്ട് നികത്തി വേണം റോഡ് നിര്‍മിക്കാന്‍. കടലാക്രമണം തുടരുന്ന സാഹചര്യത്തില്‍ അത് അതിവേഗം സാധ്യമാകുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ജൂണ്‍ ആദ്യം മണ്‍സൂണ്‍ തുടങ്ങുന്നതോടെ കടല്‍ വീണ്ടും പ്രക്ഷുബ്ധമാകാനാണ് സാധ്യത.
എന്നാല്‍ രണ്ട് ദിവസത്തിനകം നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് മന്ത്രി പ്രകടിപ്പിച്ചത്. അടുത്തിടെ കോടികള്‍ മുടക്കി സൗന്ദര്യവത്കരിച്ച ബീച്ചിലെ സ്ഥലങ്ങളും കടലെടുത്തിട്ടുണ്ട്.
Content Highlights: Shangumugham beach, sea erosion
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..