കൊച്ചി: വിലക്കിനെതിരേ ഷെയിന്‍നിഗം താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കും. വിലക്ക് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുക. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തയ്യാറായില്ല എന്ന് ഷെയിന്‍ പരാതിയില്‍ ഉന്നയിക്കും.

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഷെയിന്‍ നിഗമുമായി നിസ്സഹകരണമാണ് നിര്‍മ്മാതാക്കളുടെ സംഘടന പ്രഖ്യാപിച്ചതെങ്കിലും തത്വത്തില്‍ ഇത് വിലക്ക് തന്നെയാണ്.നിര്‍മ്മാതാക്കളെ മാത്രം കേട്ടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തതെന്നാണ് ഷെയിനിന്റെ നിലപാട്.  ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷെയിന്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കുന്നത്. ഇമെയില്‍ വഴിയാണ് പരാതി നല്‍കുക. എന്നാല്‍ അമ്മയുടെ അറിവോടെയാണ് നിസ്സഹകരണ തീരുമാനം എടുത്തതെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഷെയിനിനെതിരേ സ്വീകരിച്ച നിലപാടില്‍ വിട്ടുവീഴ്ചയില്ല എന്ന് നിര്‍മ്മാതാക്കൾ ഉറച്ചു നില്‍ക്കുകയാണ്. തങ്ങള്‍ക്കുണ്ടായ നഷ്ടം ഷെയിന്‍ നികത്തണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടു പോവുമെന്നും നിർമ്മാതാക്കൾ പറയുന്നു

content highlights: Shane Nigam to approach AMMA on producer's ban issue