ഡോ.പി.എം.സഹ്ല | photo: mathrubhumi news|screen grab
കണ്ണൂര്‍: അനധികൃത നിയമന ആരോപണം ഉന്നയിച്ച് തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഡോ സഹല. ഷംസീറിനെ അപമാനിക്കുക എന്നതാണ് തനിക്കെതിരേയുള്ള വിവാദത്തിന്റെ ലക്ഷ്യമെന്നും സഹല മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
അധ്യാപിക തസ്തികയിലേക്ക് യോഗ്യതയുണ്ട്. കോടതി വിധി തന്റെ ഭാഗം കേള്‍ക്കാതെയാണ്. ഒരു എംഎല്‍എയുടെ ഭാര്യ ആയതിന്റെ പേരില്‍ എങ്ങനെ തന്നെ തഴയാനാകുമെന്നും സഹല ചോദിച്ചു. വ്യക്തിപരമായ ആക്രമണമാണിത്. അതിനുള്ള കാരണമെന്താണെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.
തനിക്ക് വേണ്ടി ഉണ്ടാക്കിയ തസ്തികയല്ല ഇതൊന്നും. പത്രപരസ്യം കണ്ടാണ് അപേക്ഷ നല്‍കിയത്. തനിക്ക് യാതൊരു സ്വാധീനവുമില്ല. എല്ലാ സ്ത്രീകളെയും പോലെയാണ് അഭിമുഖത്തിന് പോകുന്നത്. യോഗ്യതയുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാല്‍ ഇനിയും അഭിമുഖങ്ങള്‍ക്ക് പോകും. അതിനുള്ള അവകാശം തനിക്കുണ്ടെന്നും സഹല വ്യക്തമാക്കി.
content highlights: Shamseer wifes explanation in illegal appointment controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..