-
തിരുവനന്തപുരം: സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ തട്ടിപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് നടന് ഷമ്മി തിലകന്. പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ശിഷ്ടകാലം ശ്വാസം എടുക്കാന്‍ പോലുമാവാതെ വെന്റിലേറ്ററില്‍ കേറേണ്ടി വരുമെന്ന് ഷമ്മി തിലകന് വിമര്‍ശിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഇലക്ഷന് അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തില്‍ വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങള്‍ക്ക് നല്കാന് ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങള്‍ ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതാണ് നല്ലതെന്നും ഷമ്മി തിലകന് ആക്ഷേപിച്ചു.
ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
#മാവേലി_നാടുവാണീടുംകാലം
#മാനുഷരെല്ലാരും_ഒന്നുപോലെ..!
#ആമോദത്തോടെ_വസിക്കുംകാലം
#ആപത്തെങ്ങാര്‍ക്കുമൊട്ടില്ലമില്ലാതാനും
#കള്ളവുമില്ലചതിയുമില്ലാ..; #എള്ളോളമില്ലാ_പൊളിവചനം..!
എന്ന് നമ്മള് പാടി കേട്ടിട്ടുണ്ട്..!
എന്നാല്‍..;
ഇത്തരം പലവ്യഞ്ജന കിറ്റിലെ തട്ടിപ്പുകളും..; പറഞ്ഞിരുന്നതിനേക്കാള്‍ കുറഞ്ഞയളവിലുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യലുമൊക്കെ അന്നും ഉണ്ടായിരുന്ന നടപടിക്രമങ്ങളായിരുന്നു..!
കേട്ടിട്ടില്ലേ..?
#കള്ളപ്പറയും_ചെറുനാഴിയും..; #കള്ളത്തരങ്ങള്‍_മറ്റൊന്നുമില്ല..!???
ആ ആമോദക്കാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ഇത്യാദി കലകളില്‍ നൈപുണ്യം ഉള്ളവരായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്..???
അപ്പൊപ്പിന്നെ നമ്മളായിട്ട് മോശക്കാര് ആകാന്‍ പാടില്ലല്ലോ എന്ന് കരുതി മനഃപൂര്‍വ്വം ചെയ്തതാണെന്നാണ് #സപ്ലൈകോ_സാറമ്മാരുടെ ന്യായം പറച്ചില്..!??
ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ നിരത്തി വിജിലന്‍സിന്റേയും, കസ്റ്റംസിന്റേയും, എന്‍ഫോഴ്സ്മെന്റിന്റേയും, N.I.A-യുടേയുമൊക്കെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ സംരക്ഷിക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഇന്നത്തെ മാവേലിമാരോട് ഒന്നേ പറയാനുള്ളൂ..!?
ഇലക്ഷന് അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തില്‍..; വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങള്‍ക്ക് നല്കാന് ഉദ്ദേശിക്കുന്ന #ആനുകൂല്യങ്ങള്‍..; ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക..! അവര്‍ അവര്‍ക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ..!
ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക..!
ഇല്ലെങ്കില്‍ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാന്‍ പോലുമാവാതെ വെന്റിലേറ്ററില്‍ കേറേണ്ടി വരും..!
#ജാഗ്രതൈ.
#ലാല്‍സലാം...??
content highlights: shammy thilakan facebook post against government over onam food kit fraud
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..