അരയില്‍ കെട്ടിയ പ്ലാസ്റ്റിക് കുപ്പി വേര്‍പെട്ട് മുങ്ങിത്താഴ്ന്നു; രക്ഷകരായി ഷാജിയും മുഹമ്മദും


നീന്തല്‍ അറിയാത്ത ബന്ധുക്കളായ നാല് കുട്ടികള്‍ വീട്ടുകാര്‍ അറിയാതെയാണ് കുളിക്കാന്‍ എത്തിയത്.

Representational Image

ചങ്ങരംകുളം: ചിയ്യാനൂരില്‍ കുളത്തില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടികള്‍ക്ക് രക്ഷകരായി ഷാജിയും മുഹമ്മദും. ചിയ്യാനൂരില്‍ ചിറകുളത്തില്‍ ശനിയാഴ്ച വൈകീട്ടാണ് നീന്തലറിയാത്ത നാല് കുട്ടികള്‍ കുളിക്കാനെത്തിയത്. ഇവരില്‍ മൂന്നുപേരാണ് കുളിക്കാനിറങ്ങിയത്.

ഒരു കുട്ടി മുങ്ങിത്താഴാന്‍ തുടങ്ങിയതോടെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട്കുട്ടികള്‍ കൂടി അപകടത്തില്‍പ്പെടുകയായിരുന്നു. വളയംകുളത്തെ ചുമട്ടുതൊഴിലാളി കൂടിയായ ഷാജിയുടെ ബൈക്ക് കുളത്തിന് സമീപത്തു െവച്ച് പഞ്ചറായി. പ്രദേശത്തെ മൊബൈല്‍ പഞ്ചര്‍ സര്‍വീസ് ചെയ്യുന്ന മുനീബ് എത്തി പഞ്ചര്‍ അടയ്ക്കുന്നതിനിടെയാണ് കരയില്‍നിന്നിരുന്ന കുട്ടി ഷാജിയോടും മുനീബിനോടും കാര്യങ്ങള്‍ പറഞ്ഞത്.

ഷാജി ഉടനെ തന്നെ കുളത്തിലേക്കു ചാടി കുളത്തില്‍ മുങ്ങിക്കൊണ്ടിരുന്ന രണ്ടു പേരെ കരയ്ക്കു കയറ്റി. ഇവരെ രക്ഷിച്ച് അവശനായി കരയില്‍ ഇരുന്ന് ഷാജിയും മുനീബും ഉറക്കെ ബഹളംവച്ചതോടെ സമീപത്തെ ചായക്കടയില്‍നിന്ന് ആളുകള്‍ എത്തി. കുളത്തിന് സമീപത്ത് തന്നെ താമസിക്കുന്ന മുഹമ്മദ് കുളത്തിലേക്ക് ചാടി മൂന്നാമത്തെ കുട്ടിയെയും കരയ്ക്കു കയറ്റി.

പടിഞ്ഞാറെ ചിയ്യാനൂരില്‍ താമസിക്കുന്ന നീന്തല്‍ അറിയാത്ത ബന്ധുക്കളായ കുട്ടികള്‍ വീട്ടുകാര്‍ അറിയാതെയാണ് കുളിക്കാന്‍ എത്തിയത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ വേണ്ടി അരയില്‍ കെട്ടിയ പ്‌ളാസ്റ്റിക് കുപ്പി വേര്‍പെട്ടതോടെയാണ് ആദ്യത്തെ കുട്ടി അപകടത്തില്‍പ്പെട്ടത്. മുനീബിന്റെയും ഷാജിയുടെയും മുഹമ്മദിന്റെയും ഇടപെടലും രക്ഷാപ്രവര്‍ത്തനവും ഒരു ദുരന്തത്തില്‍നിന്നാണ് കര കയറ്റിയത്. ഏതാനും വര്‍ഷം മുമ്പാണ് കുളത്തിന് സമീപത്ത് വെള്ളക്കെട്ടില്‍വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചത്. മഴക്കാലമാകുന്നതോടെ കുളങ്ങളും തോടുകളും മറ്റു വെള്ളക്കെട്ടുകളും വലിയ ദുരന്തങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുമെന്നും നീന്തലറിയാത്തവര്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: shaji and muhammed save three childrens life

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented