File Photo: Marthrubhumi
തിരുവനന്തപുരം: ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ.
അതീവ ഗൗരവതരമായ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നൗഫലിനെ 108 ആംബുലന്‍സിന്റെ ഡ്രൈവറായി ജീവന്‍ രക്ഷിക്കാനേല്‍പ്പിച്ചത് ആദ്യത്തെ പിഴയാണ്.
ആരോഗ്യ പ്രവര്‍ത്തകരൊപ്പമില്ലാതെ ഒരു അസുഖ ബാധിതയെ ആംബുലന്‍സില്‍ കയറ്റി അയച്ചത് രണ്ടാമത്തെ പിഴ .
വാളയാറിലും പാലത്തായിയിലും ഉള്‍പ്പെടെ പീഡനക്കേസുകളില്‍ പോലീസും സര്‍ക്കാരും പ്രതികള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്നത് ക്രിമിനലുകള്‍ക്ക് പ്രചോദനവുമാകുന്നു. ഈ സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് ഒപ്പമല്ലാതെ ആര്‍ക്കൊപ്പമാണെന്നും അദ്ദേഹം ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..