നാളെയും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കും, എത്രപേരെ അറസ്റ്റ് ചെയ്യുമെന്ന് കാണട്ടെ- ഷാഫി പറമ്പില്‍


ഷാഫി പറമ്പിൽ

തിരുവനന്തപുരം: കരിങ്കൊടി കാണിച്ചാല്‍ ഉടഞ്ഞുപോകുന്ന വിഗ്രഹങ്ങള്‍ നാടുഭരിക്കുമ്പോള്‍ പ്രതിഷേധം അനിവാര്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവായ ഏകാധിപതിയാണ്. യൂത്ത് കോണ്‍ഗ്രസ് ഇനിയും സമരംചെയ്യുമെന്നും കരിങ്കൊടി കാണിക്കുമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

പ്രതിഷേധിച്ചാല്‍ അറസ്റ്റ് എന്ന സ്ഥിതിയാണുള്ളത്. കരിങ്കൊടി കാണിച്ചാല്‍ എങ്ങനെയിരിക്കും എന്നതിന് തെളിവാണല്ലോ ഇപ്പോള്‍ പുറത്തുവന്നത്. കരിങ്കൊടി കാണിക്കാമെന്ന് പറയുന്നത് എങ്ങനെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണമാവുന്നത്? എങ്ങനെയാണ് വധശ്രമമാവുന്നത്? എങ്ങനെയാണ് ഭീകരപ്രവര്‍ത്തനമാവുന്നത്. ഒരു കരിങ്കൊടി പ്രതിഷേധത്തെ പോലും നേരിടാനുള്ള ആര്‍ജവമില്ലാത്ത മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് ഇത്. ഒരു പ്രതിഷേധത്തെ നേരിടാനുള്ള ധൈര്യംപോലും ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കില്ല.

അറസ്റ്റ് ചെയ്തുവെന്ന് പറയുന്ന സമയം ശബരീനാഥന്‍ ചോദ്യംചെയ്യാനായി പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. അറസ്റ്റിന്റെ അടക്കം വ്യാജരേഖ ഉണ്ടാക്കാനുള്ള തത്രപ്പാടാണ് ഇപ്പോള്‍ നടക്കുന്നത്. വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ കേസ് എടുക്കാമെങ്കില്‍ കയ്യേറ്റംചെയ്ത ഇ.പി ജയരാജനെതിരെ എന്തുകൊണ്ടാണ് പോലീസ് കേസെടുക്കാത്തത്, സിപിഎമ്മിന്റെ പോഷക സംഘടനയാണോ പോലീസ് എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

നാളെ യൂത്ത് കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ആഹ്വാനം ചെയ്യുകയും കരിങ്കൊടി കാണിക്കുകയും ചെയ്യും. എത്രപേരെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് കാണട്ടെ എന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

Content Highlights: Shafi Parambil slams cm pinarayi vijayan and Kerala Police

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented