ചിന്തന്‍ ശിബിറിലെ പീഡനാരോപണം: സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍


ഷാഫി പറമ്പിൽ| Image: Mathrubhumi news screengrab

തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിറിലെ പീഡനാരോപണ പരാതിയില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് യുവതി പരാതി നല്‍കിയിട്ടില്ലെന്ന് ഷാഫി പറഞ്ഞു. അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്ക് യുവതി നല്‍കിയ പരാതിയില്‍ പീഡനശ്രമം സംബന്ധിച്ച് പ്രതിപാദിച്ചിട്ടില്ലെന്നാണ് അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി അറിയിച്ചിരിക്കുന്നതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരിക്ക് പോലീസിനെ സമീപിക്കുന്നതിലോ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് മുന്‍പാകെയോ ജില്ലാ ഘടകത്തിന് മുന്‍പാകെയോ മറ്റേതെങ്കിലും പാര്‍ട്ടി ഘടകത്തിലോ പരാതി നല്‍കുന്നതിനോ ഒരു തരത്തിലുമുള്ള തടസ്സവും സൃഷ്ടിക്കില്ല, ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോലീസിനെ സമീപിക്കാനുള്ള മുഴുവന്‍ നിയമസഹായവും ധാര്‍മികമായും നിയമപരമായും യുവതിക്ക് നല്‍കും. സംഘടയ്ക്കകത്തുനിന്ന് പ്രവര്‍ത്തിക്കാനും മുന്നോട്ടുപോകാനുമുള്ള എല്ലാ പിന്തുണയും നല്‍കും. ഇക്കാര്യം യുവതിയെ അറിയിക്കാനും ശ്രമിച്ചിച്ചിട്ടുണ്ട്, ഷാഫി കൂട്ടിച്ചേര്‍ത്തു.

Also Read

ആബെയുടെ മരണത്തിൽ അനുശോചിച്ച് ലോകം; അക്രമി ...

സജി ചെറിയാന്റെ വകുപ്പുകൾ റിയാസ്, വാസവൻ, ...

താന്‍ പറയാത്തതും ഉദ്ദേശിക്കാത്തതുമായ കാര്യങ്ങളാണ് വാര്‍ത്തകളായി പുറത്തുവന്നതെന്ന് വ്യാഴാഴ്ച സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ കത്തില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാഫി പറഞ്ഞു. ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് അകത്തുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്തണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പ്രചരിക്കുന്ന കത്തിന് പുറകില്‍ സംഘടനയ്ക്ക് അകത്തുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കാന്‍ അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ രണ്ട് സെക്രട്ടറിമാരെ അഖിലേന്ത്യ കമ്മിറ്റി നിയോഗിച്ചിട്ടുണ്ടെന്നും ഷാഫി പറഞ്ഞു.

Content Highlights: shafi parambil on youth congress chinthan sibir molestation allegation

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022

Most Commented