ഷാഫി പറമ്പിൽ | Photo: facebook.com|shafiparambilmla
പാലക്കാട്: സംഘ്പരിവാറിന്റെയും വര്‍ഗീയ ശക്തികളുടെയും ടെലിപ്രോംപ്റ്ററാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രോംപ്റ്റര്‍ വര്‍ഗീയത പറയാന്‍ കോടിയേരി കടം മേടിച്ചതുകൊണ്ടാണ് ഇക്കണോമിക്ക് ഫോറത്തിലെ പ്രസംഗം തടസ്സപ്പെട്ടത്. ഭരണത്തിന്റെ ദയനീയ പരാജയത്തെ വര്‍ഗീയത കൊണ്ട് മറയ്ക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും ഷാഫി വ്യക്തമാക്കി.
വര്‍ഗീയ പ്രചാരണം നിര്‍ത്തിയിട്ട് കൊള്ളാവുന്ന ആരെയെങ്കിലും ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഇരുത്താന്‍ കോടിയേരി തയ്യാറാകണം. ഗുണ്ടകള്‍ക്ക് പോലീസിനെ പുല്ലുവിലയാണെന്നും ആഭ്യന്തര വകുപ്പ് ദുരന്തമായി മാറിയെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
Content Highlights: Shafi Parambil on Kodiyeri Balakrishnan Teleprompter


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..