Photo Courtesy: www.facebook.com|shafiparambilmla
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. നേതാവ് എ.എ. റഹീമിനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. റഹീം ബ്രോക്കര്‍ പണി നിര്‍ത്തി ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി സംസാരിക്കണമെന്ന് ഷാഫി പറഞ്ഞു.
സെക്രട്ടേറിയറ്റിന് സമീപം സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയര്‍പ്പിച്ച് പേരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം ദുരുദ്ദേശമെന്ന് നേരത്തെ റഹീം വിമര്‍ശനം ഉന്നയിച്ചിരുന്നു.
സമാധാനപരമായി ഉദ്യോഗാര്‍ഥികളുടെ സമരം മുന്നോട്ടുപോവുകയാണ്. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടക്കുകയാണ്. ഒരു പ്രശ്നവുമില്ല. അവര്‍ ഒറ്റക്കെട്ടായി സമരം ചെയ്യുകയാണ്. ഒരു പോലീസിനേയും അവര്‍ കല്ലെറിഞ്ഞിട്ടില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് വന്നതിന് ശേഷമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ കലാപം ആരംഭിച്ചതെന്നും റഹീം ആരോപിച്ചിരുന്നു.
എം.എല്‍.എമാരായ കെ.എസ്. ശബരീനാഥന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം നടത്തുന്നത്.
content highlights: shafi parambil mla reply to aa rahim
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..