രമേശ് ചെന്നിത്തല, ഷാഫി പറമ്പിൽ | Photo: Mathrubhumi
പാലക്കാട്: യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറിനെ വിമര്‍ശിക്കുകയും ഡി.വൈ.എഫ്.ഐയെ പുകഴ്ത്തുകയും ചെയ്ത രമേശ് ചെന്നിത്തലയ്ക്ക് പരോക്ഷ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫിയുടെ പ്രതികരണം.
'ഒരു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സഹായമില്ലാതെ സ്വന്തം അധ്വാനത്തിന്റെ കുഞ്ഞുവിഹിതങ്ങള്‍ കൊണ്ടും സുമനസ്‌കരുടെ സഹായംകൊണ്ടും പ്രതിസന്ധികളുടെ കാലത്ത് യുവതയുടെ കരുതലായി യൂത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മ ധീരമായി നേതൃത്വം നല്‍കുകയും അതേസമയം തന്നെ ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ സമര സജ്ജരായി നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുകയും ക്രൂര മര്‍ദനങ്ങള്‍ക്ക് ഇരയാകേണ്ടി വരികയുമൊക്കെ ചെയ്ത പ്രിയ സഹപ്രവര്‍ത്തകരെ പ്രസ്ഥാനം മറക്കുകയില്ല. അഭിമാനമാണ് നിങ്ങളും യൂത്ത് കെയറും', ഷാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
യൂത്ത് കോണ്‍ഗ്രസിന്റെ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ വെച്ചായിരുന്നു രമേശ് ചെന്നിത്തല ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി, യൂത്ത് കോണ്‍ഗ്രസിനെതിരേ വിമര്‍ശനമുന്നയിച്ചത്. കോവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ. നടത്തിയ പ്രവര്‍ത്തനങ്ങളും പൊതിച്ചോറ് വിതരണവും എടുത്തുപറഞ്ഞായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.
'കോവിഡ് വന്ന സമയത്ത് നമ്മള്‍ 'യൂത്ത് കെയര്‍' ഉണ്ടാക്കി, പക്ഷെ 'കെയര്‍' മാത്രം ഉണ്ടായില്ല. അതേസമയം, ഡി.വൈ.എഫ്.ഐക്കാര്‍ സജീവമായി. മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി ഉച്ച ഊണ്‍ വിതരണം നടത്തുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശികതലത്തില്‍ കൂടുതല്‍ സജീവമാകണം എന്നായിരുന്നു ചെന്നിത്തലയുടെ പരാമർശം.
Also Read
Content Highlights: shafi parambil indirect reply to ramesh chennithala on latters comment on youth care and dyfi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..