ഷാഫി പറമ്പിൽ
തിരുവനന്തപുരം: വി.ഡി.സതീശന്‍ ജനസംഘത്തോടൊപ്പം മത്സരിച്ചിട്ടില്ല എന്നത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഓര്‍മിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. മത്സരിച്ചത് ആരാണെന്ന് നിയമസഭയിലും വീട്ടിലുമൊക്കെ റിയാസിന് കാണാമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സതീശന് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം റിയാസ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം.
സ്പീക്കര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം പോലും മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നാണ് പോകുന്നത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കുന്നതില്‍ ഒന്നാം പ്രതി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ നിര്‍ദേശത്തോടെയല്ലാതെ സ്പീക്കര്‍ അങ്ങനെ പ്രവര്‍ത്തിക്കില്ല. ഭയന്ന് കൂട്ട് നില്‍ക്കുകയാണ് സ്പീക്കറെന്നും ഷാഫി ആരോപിച്ചു.
ബിജെപിയെ പ്രതിരോധിക്കാനെന്ന് പറഞ്ഞ് കാസര്‍കോട് നിന്ന് പുറപ്പെട്ട എം.വി.ഗോവിന്ദന്‍ ഇതുവരെ ബിജെപിക്കെതിരെ ഒരു പ്രസ്താവന പോലും നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. കൂറ്റനാട്ടിലെ അപ്പവും മിവാ ജോളിയുടെ മുടിയുടെ ഇറക്കവുമാണ് ജാഥയിലെ പ്രധാനവിഷയമെന്നും ഷാഫി പറഞ്ഞു.
'വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായി, പറവൂര്‍ പോലെ ഒരു എല്‍ഡിഎഫ് മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ട് വീണ്ടും മത്സരിച്ച് ജയിച്ച് തുടര്‍ന്ന് ഓരോ തവണയും ഭൂരിപക്ഷം വര്‍ധിച്ച കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരിക്കുന്ന ഒരാളോട് നട്ടെല്ലിന്റെ ബലം അളക്കാനൊക്കെ പറഞ്ഞാല്‍ തിരിച്ചും പറയുമെന്ന് മന്ത്രി ഓര്‍ക്കണമായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ തീരുമാനിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ അസ്വസ്ഥത എല്ലാവരും കണ്ടതാണ്. അത് മെറിറ്റിന്റെ അടിസ്ഥാനത്തിലാമെന്ന് ആര്‍ക്കും പറയാനാകില്ല' ഷാഫി പറഞ്ഞു.
സൈബര്‍ ഇടങ്ങളില്‍ നിന്ന് വിമര്‍ശനം വരുന്നതിന് റിയാസ് വി.ഡി.സതീശനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. പി.ആര്‍.ഏജന്‍സിയെ വേണമെങ്കില്‍ ഒന്ന് മാറ്റിനോക്കുന്നത് നല്ലതാണ്. ഇപ്പോള്‍ ഉള്ള പി.ആര്‍.അത്ര പോരെന്നാണ് പറയപ്പെടുന്നത്. എത്ര നടത്തിയിട്ടും ഒരു മെച്ചമില്ലെന്നും അതിന്റെ അസ്വസ്ഥത സ്പീക്കറോട് ഉണ്ടെന്നുമൊക്കെ പറയുന്നുണ്ടെന്നും ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Content Highlights: shafi parambil against pa mohammed riyas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..