ഷാഫി പറമ്പിൽ | Image: https://www.youtube.com/watch?v=pPNhOpxCMM8
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷം അവരുടെ അടുക്കളയില്‍ വെച്ചുവേവിച്ച വിവാദമോ കേസോ അല്ലെന്ന് അദ്ദേഹം പ്രമേയം അവതരിപ്പിക്കവേ പറഞ്ഞു.
പ്രമേയത്തിലെ പ്രധാന പരാമര്‍ശങ്ങള്‍:
- സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ പ്രതിപക്ഷത്തിന്റെ അജണ്ടയല്ല.
- സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ ഗുരുതര പരാമര്‍ശങ്ങളുണ്ടെന്ന് മാധ്യമറിപ്പോര്‍ട്ടുകളുണ്ട്. ആ ആരോപണം തെറ്റാണെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാരും മുഖ്യമന്ത്രിയും മാനനഷ്ടത്തിന് കേസു കൊടുക്കുന്നില്ല?
- സ്വപ്‌നയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ സരിത്തിനെ ബലമായി പിടിച്ചു കൊണ്ടുപോയ കാര്യം ശ്രദ്ധയില്‍പ്പെട്ടോ എന്ന് പ്രതിപക്ഷം ചോദിച്ചപ്പോള്‍, ശ്രദ്ധയില്‍പ്പെട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നില്ലെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ ശ്രദ്ധ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
- പാലക്കാട്ടെ വിജിലന്‍സിന് സരിത്തിനെ അറസ്റ്റ് ചെയ്യാന്‍ ആര് അധികാരം കൊടുത്തു?
- സ്വപ്‌നയ്‌ക്കെതിരേ ജലീല്‍ പരാതി നല്‍കി. 164 കൊടുത്തതിന്റെ പേരില്‍ എന്തിനാണ് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കേസ് എടുക്കുന്നത്? എന്തിനായിരുന്നു സര്‍ക്കാരിന്റെ ആ വെപ്രാളം?
- ഭരണത്തിന്റെ ഇടനാഴിയില്‍ അവതാരങ്ങളുണ്ടാകില്ലെന്ന് മുന്‍പ് പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഭരണത്തിന്റെ ഇടനാഴികളില്‍ അവതാരങ്ങളില്ല. അവതാരങ്ങളുടെ ചാകര മുഖ്യമന്ത്രിയുടെ ഓഫീസും വകുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായി.
- ആരാണ് ഷാജ് കിരണ്‍, ആരാണ് വ്യവസായി ഇബ്രാഹിം? ഇവര്‍ക്കെന്താണ് കേസില്‍ താല്‍പര്യം, എന്തിനാണ് അവര്‍ 164 തിരുത്താന്‍ ശ്രമിക്കുന്നത്.
- ഷാജ് കിരണ്‍ മുഖ്യമന്ത്രിയ്ക്കും കോടിയേരി ബാലകൃഷ്ണനെതിരേയും ആരോപണം ഉന്നയിച്ചിട്ട് എന്തുകൊണ്ട് കേസ് എടുത്തില്ല?
- വിജിലന്‍സ് മേധാവിസ്ഥാനത്തുനിന്ന് എം.ആര്‍. അജിത് കുമാറിനെ എന്തുകൊണ്ട് മാറ്റി? 30-ല്‍ അധികം തവണ തമ്മില്‍ സംസാരിക്കാന്‍ അജിത്കുമാറിനും ഷാജ് കിരണിനും എന്താണ് ബന്ധം? വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയിട്ട് പുതിയതസ്തിക സൃഷ്ടിച്ച് നിയമിച്ചത് എന്തിന്?
- സര്‍വീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയ ശിവശങ്കറിനെതിരേ എന്തുകൊണ്ട് നടപടി എടുത്തില്ല?
- ഏതെങ്കിലും പൈങ്കിളിക്കഥകള്‍ക്ക് പിന്നാലെയല്ല പ്രതിപക്ഷം
- സ്വപ്‌നയ്ക്ക് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ മത്സരിക്കുന്നവരല്ല പ്രതിപക്ഷം
- സ്വപ്‌ന സുരേഷിന് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുത്തത്, അവര്‍ പറയുന്നത് കേള്‍ക്കൂ എന്ന് കേരളത്തോട് ആദ്യം പറഞ്ഞത് എല്‍.ഡി.എഫാണ്.
Content Highlights: shafi parambil adjournment motion gold smuggling case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..