ഷാഫി മോര്‍ച്ചറി സഹായിയായി ജോലിചെയ്തിരുന്നു; പോസ്റ്റുമോര്‍ട്ടം കണ്ടുപഠിച്ചിരിക്കാമെന്നും സംശയം


സ്വന്തം ലേഖകൻ

മുഹമ്മദ് ഷാഫി | Photo: Special Arrangement

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി മോർച്ചറി സഹായിയായി പ്രവർത്തിച്ചിരുന്നതായി സൂചന. 2008 മുതൽ പെരുമ്പാവൂരിൽ താമസിച്ചിരുന്ന സമയത്ത് ഇയാൾ മോർച്ചറി സഹായിയായി ജോലി ചെയ്തിട്ടുണ്ടെന്നും ഇക്കാലത്ത് പോസ്റ്റുമോർട്ടം നടപടികൾ കണ്ട് പഠിച്ചിരിക്കാമെന്നുമാണ് പോലീസ് സംശയിക്കുന്നത്.

നരബലിയ്ക്കിരയായ സ്ത്രീകളെ വെട്ടിമുറിക്കാനുള്ള നിർദേശങ്ങൾ ദമ്പതികളായ ഭഗവൽസിങ്ങിനും ലൈലയ്ക്കും നൽകിയത് മുഹമ്മദ് ഷാഫിയെന്നാണ് വിവരം. ഇതുസംബന്ധിച്ച അ‌ന്വേഷണമാണ് ഷാഫിയുടെ മുൻകാല പ്രവർത്തനങ്ങളിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.അ‌തേസമയം, ഷാഫിയുടെ വ്യാജ ഫെയ്സ്ബുക്ക് അ‌ക്കൗണ്ടുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്. കേസിലെ നിർണായക വിവരങ്ങൾ ലഭിക്കുന്നതിന് ദമ്പതികളുമായി ബന്ധപ്പെടുന്നതിന് ഷാഫി ഉപയോഗിച്ച അ‌ക്കൗണ്ട് ഉൾപ്പെടെ തുറക്കേണ്ടത് ആവശ്യമാണ്.

'ശ്രീദേവി' എന്ന പേരിലുള്ള അ‌ക്കൗണ്ട് ഷാഫി ഭാര്യയുടെ പേരിലുള്ള ഫോണിലാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോൺ വഴക്കിനിടെ തല്ലിപ്പൊട്ടിച്ചെന്നാണ് ഷാഫിയും ഭാര്യയും പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഈ മൊഴി പോലീസ് പൂർണമായും മുഖവിലയക്ക് എടുത്തിട്ടില്ല. അ‌ക്കൗണ്ട് വീണ്ടെടുക്കുന്നതിനായി പോലീസ് ഫെയ്സ്ബുക്കുമായും ബന്ധപ്പെട്ടിട്ടുണ്ട്

Content Highlights: Shafi gave instructions to cut the body parts.Hints that he worked as mortuary assistant.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented