കോഴിക്കോട്: ലൈഫ് മിഷന്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട യൂണിടാക് ഉടമ നല്‍കിയ വിലകൂടിയ ഐ ഫോണ്‍ ഉപയോഗിച്ചത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണെന്ന റിപ്പോര്‍ട്ടുകളില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെ ട്രോളി കോണ്‍ഗ്രസിലെ യുവ നേതാക്കള്‍. 

ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം. (ഐ) ഫോണ്‍ 
സിപി(ഐ)എംലെ (ഐ) എന്നായിരുന്നു ഷാഫിയുടെ പരിഹാസം.

ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം . (ഐ) ഫോൺ സി പി (ഐ) എം ലെ (ഐ). #Iphone

Posted by Shafi Parambil on Friday, March 5, 2021

ഐഫോണ്‍ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും അപ്രതീക്ഷിതമല്ല, എന്താണിത്ര വൈകിയത് എന്നേയുള്ളുവെന്ന് വി.ടി ബല്‍റാം കുറിച്ചു. എന്നാല്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ സ്വയം കള്ളത്തരം കാണിക്കുമ്പോഴും അത് അറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ തലയില്‍ വച്ചുകെട്ടുന്ന ഈ നെറികേടുണ്ടല്ലോ, കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചര്‍മ്മശേഷിക്കും മുന്നില്‍ കണ്ടാമൃഗം തോറ്റുപോകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഐ ഫോണ്‍ 
ഐ ഗ്രൂപ്പ് 
പണ്ടേ ഐ വീക്‌നെസായതുകൊണ്ടാണ് എന്നായിരുന്നു ഒക്ടോബറില്‍ റീമിന്റെ പോസ്റ്റ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കാനായി സ്വപ്ന ഐ ഫോണ്‍ തന്റെ പക്കല്‍ നിന്ന് വാങ്ങിയതായി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ രേഖാമൂലം അറിയിച്ച വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു റഹീമിന്റെ പോസ്റ്റ്. എന്നാല്‍ ചെന്നിത്തല നിയമനടപടിക്ക് ഒരുങ്ങിയതോടെ സ്വപ്‌ന അത് ചെന്നിത്തലയ്ക്കാണോ കൊടുത്തതെന്ന് അറിയില്ലെന്ന് പറഞ്ഞ് സന്തോഷ് ഈപ്പന്‍ പിന്നീട് തലയൂരി.

 

ഐഫോൺ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും...

Posted by VT Balram on Friday, March 5, 2021
 

ത്രികാലജ്ഞാനിയാണ് സ്വാമി...

Posted by Sabarinadhan K S on Friday, March 5, 2021