ആക്രമണത്തെ തുടർന്ന് ആശുപത്രിയിലായ വിദ്യാർഥിനി
ആലപ്പുഴ: തന്നെ ഡി.വൈ.എഫ്.ഐ നേതാവ് മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത സംബന്ധിച്ച് വിശദീകരണവുമായി പരിക്കേറ്റ എസ്.എഫ്.ഐ ഏരിയാ പ്രസിഡന്‍റ് ചിന്നു. തന്നെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചു എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ഫേയ്സ്ബുക്ക് കുറിപ്പില്‍ ചിന്നു വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തനിക്കുണ്ടായ ആക്സിഡന്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ചിന്നു കുറിപ്പില്‍ പറയുന്നു. വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രസ്ഥാനങ്ങളെ വലിച്ചിഴയ്ക്കുന്നത് ചിലരുടെ വ്യക്തിതാത്പര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണെന്നും ഇത്തരം പ്രചരണങ്ങള്‍ തന്റെ അറിവോടെയല്ലെന്നും ചിന്നു ആരോപിച്ചു.
തിങ്കളാഴ്ച വൈകുന്നേരം കുമാരപുരം കവറാട്ട് ക്ഷേത്രത്തിനടുത്തുവെച്ചായിരുന്നു ചിന്നുവിന് പരിക്കേല്‍ക്കാന്‍ ഇടയാക്കിയ സംഭവം. പരിക്കുകളോടെ ചികിത്സതേടിയ പെണ്‍കുട്ടി രാത്രിതന്നെ ആശുപത്രി വിട്ടു. പോലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍, ഡി.വൈ.എഫ്.ഐ ബ്ലോക് ഭാരവാഹിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിക്കെതിരെ പെണ്‍കുട്ടി പാര്‍ട്ടിനേതൃത്വത്തിനു പരാതി നല്‍കിയെന്നാണ് റിപ്പോർട്ട്.
പരാതിയില്ലെന്ന നിലപാടിലായിരുന്നു പെൺകുട്ടിയെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ. വ്യക്തമാക്കിയിരുന്നു. യുവാവും പെൺകുട്ടിയും അടുത്ത പരിചയക്കാരായിരുന്നു. അടുത്തിടെ തമ്മിൽത്തെറ്റി. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടി സി.പി.എമ്മിനും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. ഡി.വൈ.എഫ്.ഐ. നിയോഗിച്ച അന്വേഷണ കമ്മിഷൻ തെളിവെടുപ്പു നടത്തുകയുംചെയ്തു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോർട്ട്.
Content Highlights: sfi student explanation on news that she was attacked by dyfi leader


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..