പ്രതീകാത്മക ചിത്രം/മാതൃഭൂമി
പത്തനംതിട്ട: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരേ കോളേജിൽ എസ്.എഫ്.െഎ.യുടെ രാത്രി ഉപരോധം. കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളേജിലെ പ്രിൻസിപ്പൽ രാജനെയും അഞ്ച് അധ്യാപകരെയുമാണ് വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും ഒാഫീസിൽ തടഞ്ഞുവെച്ചിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും അധ്യാപകരെ പുറത്തിറക്കാനായിട്ടില്ല. സൂക്ഷ്മപരിശോധനയിൽ തള്ളിയ എസ്.എഫ്.െഎ. പ്രവർത്തകരുടെ പത്രിക അംഗീകരിക്കണമെന്നാണ് ആവശ്യം.
നാമനിർദേശ പത്രികകളിൽ പലതും പല കാരണങ്ങളാൽ തള്ളിയിരുന്നു. എന്നാൽ, എസ്.എഫ്.െഎ. പ്രവർത്തകരായ രണ്ടുപേരുടെ പത്രിക തള്ളിയത് സംഘടനാ നേതാക്കൾ അംഗീകരിച്ചില്ല. ഇവർ എതിർപ്പ് പ്രകടിപ്പിച്ചു. മതിയായ കാരണങ്ങളാലാണ് തള്ളിയതെന്ന കാര്യത്തിൽ അധ്യാപകർ ഉറച്ചുനിന്നതോടെ തർക്കം രൂക്ഷമായി.
നോമിനേഷൻ നൽകുന്നവർക്ക് 75 ശതമാനം ഹാജർ വേണമെന്നാണ് നിയമം. 62 ശതമാനം മാത്രം ഹാജരുള്ള വിദ്യാർഥി നൽകിയ പത്രികയും പിന്താങ്ങിയയാളുടെ പത്രികയിലെ പേരും കോളേജ് റോളിലെ പേരും രണ്ടായി കണ്ട മറ്റൊന്നുമാണ് തള്ളിയത്. നിയമം എല്ലാവർക്കും ബാധകമാണെന്നുള്ള നിലപാടിലായിരുന്നു അധ്യാപകർ. സന്ധ്യക്ക് തുടങ്ങിയ തർക്കത്തിനൊടുവിൽ രാത്രി എസ്.എഫ്.െഎ. പ്രവർത്തകർ കോളേജ് ഒാഫീസിന് പുറത്തിറങ്ങി വാതിൽക്കൽ ഉപരോധസമരം തുടങ്ങുകയായിരുന്നു. ആറന്മുള പോലീസ് ഇരുകൂട്ടരുമായും ചർച്ചകൾ നടത്തി.
Content Highlights: sfi protest in mount zion law college against rejecting nomination in college union election


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..