കെ.സുരേന്ദ്രൻ | Photo: Mathrubhumi
കൊച്ചി: ലക്ഷണമൊത്ത ഭീകരസംഘടനയായി എസ്.എഫ്.ഐ മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിദ്യയെ തള്ളിപ്പറഞ്ഞുകൊണ്ട് സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. ഇപ്പോഴത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കൊടുംക്രിമിനലാണെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എഫ്.ഐ നേതാക്കളാരും കോളേജില്‍ പോയി പഠിക്കുന്നവരല്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇവർ സദാസമയം കോളേജിന് പുറത്ത് ഗുണ്ടാപ്രവർത്തനം നടത്തുന്നവരാണ്. ഇവരെ മുഴുവൻ ജയിപ്പിക്കാമെന്ന കരാർ പാർട്ടി ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഈ വിഷയത്തിൽ പല കോളേജുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു സ്ഥലത്ത് മാത്രം നടന്ന ഒറ്റപ്പെട്ട സംഭവമല്ലിത്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും അധ്യാപക സംഘടനാ നേതാക്കളും ഇതില്‍ പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പറഞ്ഞ കാര്യങ്ങൾ പ്രിൻസിപ്പൽ ഒരു ലജ്ജയുമില്ലാതെ മാറ്റിപ്പറഞ്ഞു. ഇക്കാര്യത്തിൽ കേരള പോലീസ് അന്വേഷണം നടത്തിയാൽ ഒരു കാര്യവും പുറത്തുവരില്ല. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കെെമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: SFI leaders are not students but goons says k surendran
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..