കേരള വര്‍മ്മയില്‍ SFI സമരം അവസാനിപ്പിച്ചു; അധ്യാപകനിയമനത്തില്‍ തീരുമാനം ഉന്നതവിദ്യാഭ്യാസവകുപ്പിന്‌


തിങ്കളാഴ്‌ചത്തെ ചർച്ചയിൽ ഉടൻ അധ്യാപകരെ നിയമിക്കണമെന്ന ആവശ്യം മാത്രമാണ് എസ്.എഫ്.ഐ. ഉന്നയിച്ചത്

കേരളവർമ കോളേജിൽ എസ്.എഫ്.ഐ. വിദ്യാർഥികൾ സ്റ്റാഫ് കൗൺസിൽ ഹാളിൽ അധ്യാപകരെ തടഞ്ഞപ്പോൾ

തൃശ്ശൂർ: ശ്രീകേരളവർമ കോളേജിലെ പൊളിറ്റിക്സ് വകുപ്പിലെ അതിഥി അധ്യാപകനിയമനത്തെച്ചൊല്ലിയുള്ള തർക്കം ഉന്നതവിദ്യാഭ്യാസവകുപ്പിനു മുന്നിലേക്ക്‌. തിങ്കളാഴ്‌ച കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഉന്നതതലത്തിൽനിന്ന് തീർപ്പുവരുന്നതുവരെ ഗവേഷണവിദ്യാർഥികൾ ക്ലാസെടുക്കും. എസ്.എഫ്.ഐ. നടത്തിയിരുന്ന സമരം, ചർച്ചയെത്തുടർന്ന് അവസാനിച്ചു. തിങ്കളാഴ്‌ചത്തെ ചർച്ചയിൽ ഉടൻ അധ്യാപകരെ നിയമിക്കണമെന്ന ആവശ്യം മാത്രമാണ് എസ്.എഫ്.ഐ. ഉന്നയിച്ചത്.

കഴിഞ്ഞ മേയ് ഇരുപത്തെട്ടിനാണ് അതിഥി അധ്യാപകനുള്ള അഭിമുഖം നടന്നത്. പി.ജി. ഒന്നാംവർഷ ക്ലാസുകൾ തുടങ്ങിയശേഷമാണ് നിയമനം നടക്കാറുള്ളത്. സെപ്റ്റംബർ ഒന്നിന് ക്ലാസുകൾ തുടങ്ങി. എന്നാൽ, നവംബറായിട്ടും റാങ്ക്പട്ടികപോലും പുറത്തുവിട്ടിരുന്നില്ല. ഇതിനിടെ ഒന്നാംറാങ്കുകാരി പാലക്കാട് മേഴ്സി കോളേജിൽ അധ്യാപികയായി ചേർന്നു. ഒന്നാംറാങ്കുകാരി വരില്ലെന്നുറപ്പിക്കാനായി നിരന്തരസമ്മർദത്തിലൂടെ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം.എസ്.എഫ്.ഐ. നേതാവായിരുന്ന രണ്ടാംറാങ്കുകാരനുവേണ്ടി വകുപ്പുമേധാവിയുടെ നേതൃത്വത്തിലായിരുന്നു ഈ നീക്കമെന്നും പറയുന്നു. എന്നാൽ, ഭീഷണിയൊന്നും ഉണ്ടായില്ലെന്നും ജോലിക്ക് ചേരുന്നില്ലെങ്കിൽ എഴുതിനൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിരന്തരമുള്ള ഫോൺവിളി എത്തിയത് തനിക്ക് സമ്മർദമുണ്ടാക്കുകയായിരുന്നുവെന്ന്‌ ഒന്നാംറാങ്കുകാരി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

റാങ്കുപട്ടികയിൽ രണ്ടാംറാങ്കുകാരൻ മുൻ എസ്.എഫ്.ഐ. നേതാവും കോളേജിൽ രണ്ടുവർഷം അതിഥി അധ്യാപകനുമായിരുന്ന ഇ.എ. അജിതാണ്. ഇദ്ദേഹം പറയുന്നത്, നിയമനം വൈകിയപ്പോൾ റാങ്ക്പട്ടിക സംബന്ധിച്ച് താൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണക്കമ്മിഷനെ നിയോഗിച്ചതെന്നാണ്.

റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം വിവരാവകാശം വഴി നേടിയിരുന്നു. ഇതുപ്രകാരം തനിക്കും ഒന്നാംറാങ്കുകാരിക്കും അക്കാദമിക് സ്‌കോർ തുല്യമായിരുന്നെന്നും അജിത് പറയുന്നു. രണ്ടുവർഷത്തെ അധ്യാപനപരിചയം പട്ടികയിൽ ചേർത്തില്ലെന്നും ഇദ്ദേഹം പറയുന്നു. നിലവിൽ കോളേജിലെ പ്രിൻസിപ്പൽ ചുമതലയുള്ളയാൾക്കെതിരേ നൽകിയ പരാതികളും തന്നെ ഒഴിവാക്കാനുള്ള ശ്രമത്തിന് പിന്നിലുണ്ടെന്ന് അജിത് ആരോപിക്കുന്നു. അതേസമയം അധ്യാപകനിയമനങ്ങളിൽ മെറിറ്റ്‌ മാത്രമാകണം യോഗ്യത എന്നതാണ് തന്‍റെ നിലപാടെന്നും മെറിറ്റിനു മുകളിൽ മറ്റു പരിഗണനകൾ കടന്നുവരുന്ന പ്രവണതയെയാണ് എതിർത്തതെന്നും വിഷയവിദഗ്ധയായ ഡോ. ജ്യുവൽ ജോൺ ആലപ്പാട്ട് പറഞ്ഞു. പരാതിയിൽ ഉറച്ചുനിൽക്കുന്നതായും അവർ അറിയിച്ചു.

Content Highlights: sfi kerala varmma college guest lecturer appointment controversy higher education department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented