എസ്.എഫ്.ഐ പ്രതിഷേധം
പത്തനംത്തിട്ട: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മോഡല്‍ പരീക്ഷ തടസ്സപ്പെടുത്തി. ആടൂര്‍ ഐ.എച്ച്. ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലെ പരീക്ഷയാണ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്. 12-ാം തീയ്യതി ആരംഭിക്കുന്ന സര്‍വകലാശാല പരീക്ഷയുടെ മുന്നോടിയായി നടത്തിയ മോഡല്‍ പരീക്ഷയാണ് ഇവര്‍ തടസ്സപ്പെടുത്തിത്.
പ്രിന്‍സിപ്പലിനെ റൂമിലെത്തി ഭീഷണിപ്പെടുത്തി. കുട്ടികളെ പുറത്താക്കി ക്ലാസ് മുറികള്‍ അടച്ച പ്രവര്‍ത്തകര്‍ ഗേറ്റില്‍ വനിതാ പ്രിന്‍സിപ്പലിന്റെ ചിത്രം പതിപ്പിച്ച കോലവും തൂക്കി. കോളേജിലുള്ള പ്രവര്‍ത്തകര്‍ക്കുള്ള പുറമെ പുറത്തുനിന്നുള്ള പ്രവര്‍ത്തകരും ക്യാമ്പസില്‍ കയറിയതായാണ് അധ്യാപകര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ പരീക്ഷ മുടക്കിയിട്ടില്ലെന്നാണ് എസ്.എഫ്.ഐയുടെ വാദം. പഠിപ്പ് മുടക്കി സമരം ചെയ്തുവെങ്കിലും പരീക്ഷ തടസ്സപ്പെടുത്തിയിട്ടില്ലെന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം. സര്‍വകലാശാല മാനദണ്ഡം ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നാണ് എസ്.എഫ്.ഐ പറയുന്നത്.
അഞ്ചാം തീയ്യതിയായിരുന്നു കോളേജ് തിരഞ്ഞെടുപ്പ്. 14 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റുകളോടെ എ.ഐ.എസ്.എഫ് ആയിരുന്നു വിജയിച്ചത്. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്.എഫ്.ഐ സ്ഥാനാര്‍ഥികളുടെ നാമനിർദേശ പത്രിക തള്ളിയിരുന്നു. ഇതോടെ യൂണിയന്‍ ഭരണത്തിലേക്ക് എത്താന്‍ സാധിക്കാതെയായതിലുള്ള പ്രതിഷേധമാണ് കോളേജില്‍ നടന്നത്.
Content Highlights: sfi disrupts examination at ihrd college


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..