കൊല്ലം: കൊല്ലം കടക്കലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. കടയ്ക്കല്‍ എസ്.എച്ച്.എം കോളേജിന്‌ സമീപമാണ് സംഭവം. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. 

എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈയ്ക്ക് വെട്ടേറ്റത്. പരിക്കേറ്റ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെയും ആശുപത്രിയിലേക്ക് മാറ്റി.

കോളേജില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇത് ചോദ്യം ചെയ്തതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. 

ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ബി.ജെ.പിയുടെ ആരോപണം. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം തുടരുന്നുണ്ട്.

Content Highlights:SFI BJP clash in kollam