എൻജിനീയറിങ് കോളേജിൽ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന്റെ ദൃശ്യം(ഇടത്ത്) ധീരജിന്റെ സഹപാഠി(വലത്ത്) | Screengrab: Mathrubhumi News
ഇടുക്കി: എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജ് കുത്തേറ്റ് വീണിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് വാഹനം വിട്ടുനല്‍കിയില്ലെന്ന് സഹപാഠിയുടെ ആരോപണം. കുത്തേറ്റെന്ന വിവരം പറഞ്ഞപ്പോള്‍ അവിടെ കിടക്കട്ടെ എന്നായിരുന്നു പോലീസുകാരുടെ പ്രതികരണമെന്നും സഹപാഠി മാധ്യമങ്ങളോട് പറഞ്ഞു.
'നാലഞ്ച് പോലീസുകാര്‍ അവിടെ സൈഡില്‍ നില്‍ക്കുന്നുണ്ടായിരുന്നു. വണ്ടി വേണം ആശുപത്രിയില്‍ പോകാനെന്ന് അവരോട് പറഞ്ഞു. അവിടെ കിടക്കട്ടെയെന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് കോളേജിലെ ആവശ്യത്തിന് വന്ന വണ്ടി തടഞ്ഞുനിര്‍ത്തി ആ വണ്ടിയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്'-സഹപാഠി പറഞ്ഞു.
തിങ്കളാഴ്ച കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റുരണ്ടുപേര്‍ക്കും കുത്തേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കാമ്പസിനുള്ളില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. ഏഴാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ നിഖില്‍ പൈലിയാണ് ധീരജിനെ കുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: sfi activist dheeraj murder case idukki allegation against police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..