കേരള ഹൈക്കോടതി | Photo : PTI
കൊച്ചി; ദീര്‍ഘകാല ബന്ധം വഷളായശേഷം ഉന്നയിക്കുന്ന വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. യുവതിയുടെ പീഡന പരാതിയില്‍ ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായിരുന്ന നവനീത് നാഥിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ മാത്രമുള്ള ശാരീരിക ബന്ധമാണ് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഏറെക്കാലം അടുപ്പമുള്ളവര്‍ക്കിടയില്‍ പിന്നീട് ബന്ധം മുറിഞ്ഞ ശേഷം വിവാഹ വാഗ്ദാനം ലംഘിച്ചുവെന്നതിന്റെ പേരില്‍ ബലാത്സംഗക്കുറ്റം എങ്ങനെ നിലനില്‍ക്കുമെന്നാണ് കോടതിയുടെ നിരീക്ഷണം. ഇത്തരത്തിലുള്ള വിവാഹ വാഗ്ദാന ലംഘനം ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരുന്ന ഒന്നല്ല. വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ മാത്രമുള്ള ലൈംഗീക ബന്ധത്തിലാണ് ബലാത്സംഗക്കുറ്റം നിലനില്‍ക്കുക. അല്ലാത്ത പക്ഷം ഇതൊരു വാഗ്ദാന ലംഘനം മാത്രമായേ കാണാന്‍ കഴിയുവെന്നാണ് കോടതി വിലയിരുത്തി.
നവനീത് നാഥും സഹപ്രവര്‍ത്തകയും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമുണ്ടായിരിന്നു. ഇടയ്ക്കുവച്ച് ബന്ധം തകര്‍ന്നതിന് ശേഷമാണ് ബലാത്സംഗ പരാതി ഉയര്‍ന്നത്. താന്‍ ആരേയും വിവാഹം കഴിക്കില്ലെന്നാണ് നവനീത് പരാതിക്കാരിയോട് പറഞ്ഞിരുന്നത്. പിന്നീട് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പരാതിക്കാരി ഇവരുടെ മുന്നില്‍പോയി കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിനുശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. ഇത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന നിരീക്ഷണത്തോടെയാണ് നവനീതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Content Highlights: sexual relationship between two willing adults cannot be considered as rape says high court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..