കൊച്ചി: കൊച്ചിയില്‍ നിന്ന് വീടുവിട്ടിറങ്ങിയ സഹോദരിമാരായ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഡല്‍ഹി പോലീസ് കുട്ടികളെ കണ്ടെത്തുകയും അവര്‍ക്കൊപ്പം ഡല്‍ഹി സ്വദേശികളായ ഫൈസാനെയും സുബൈറിനെയും പിടികൂടുകയും ചെയ്തു. എറണാകുളം നോര്‍ത്ത് പോലീസ് ഇവരില്‍ ഒരു പ്രതിയെ ഒഴിവാക്കി കുട്ടിയുടെ സഹോദരന്മാരെ അറസ്റ്റ് ചെയ്ത് റിമാന്ഡ് ചെയ്തതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ്കുമാര്‍ സ്വമേധയായാണ് കേസെടുത്തത്.

Read More: അഞ്ചു മക്കള്‍ക്ക് പോലീസ് വിലയിട്ടു; 5 ലക്ഷം

എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസര്‍, നോര്‍ത്ത്  പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജില്ലാ പോലീസ് മേധാവി (എറണാകുളം സിറ്റി) എന്നിവരോട്  നവംബര്‍ മൂന്നിന് അകം സംഭവം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.