തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പീഡനാരോപണം. വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ മധുസൂദന റാവുവിനെതിരെയാണ് പരാതി.  വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരിയാണ് പരാതി നല്‍കിയത്. 

വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശമുള്ള അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥാനാണ് മധുസൂധന റാവു. തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. മധുസൂധന റാവുവിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ജീവനക്കാരിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുമ്പ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം.

Content Highlights : Sexual harassment complaint against Trivandrum Airport official