1. പ്രതീകാത്മകചിത്രം 2. ആഖിൽ | Mathrubhumi archives
കോഴിക്കോട്: കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റഷ്യന്‍ യുവതിക്ക് വേണ്ട നിയമസഹായം വനിതാ കമ്മിഷന്‍ ഒരുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി.
വനിതാ കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ യുവതിക്ക് റഷ്യന്‍ ഭാഷ മാത്രമേ അറിയൂ എന്ന് കണ്ടെത്തിയിരുന്നു. ഇതിനാൽ അവരുടെ മൊഴി രേഖപ്പെടുത്തുന്നതിന് കോഴിക്കോട് സ്വദേശിനിയായ ദ്വിഭാഷിയുടെ സേവനവും വനിതാ കമ്മിഷന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. വിഷയം സംബന്ധിച്ച് വനിതാ കമ്മിഷന്‍ നേരത്തെതന്നെ സ്വമേധയാ കേസ് എടുത്ത് കോഴിക്കോട് റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
പ്രതി അഖിലിനെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം റഷ്യന്‍ യുവതിക്ക് മതിയായ സുരക്ഷയോടുകൂടിയ താമസസൗകര്യം ഏര്‍പ്പാട് ചെയ്യണമെന്നും കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കേസിന്റെ അന്വേഷണം പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: sexual harassment against russian women in koorachundu
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..