വർക്കലയിൽ അതിക്രമത്തിനിരയായ വിദേശ വനിതകൾ | Photo: Screengrab from Mathrubhumi News
തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം. യു.കെ., ഫ്രാന്‍സ് സ്വദേശിനികള്‍ക്കാണ് അതിക്രമം നേരിടേണ്ടിവന്നത്. മദ്യലഹരിയില്‍ എത്തിയ സംഘമാണ് വിദേശ വനിതകളെ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി ബിച്ചില്‍ നടക്കാനിറങ്ങിയപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് വിദേശവനിതകള്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് വര്‍ക്കല പാപനാശം ബിച്ചിലാണ് സംഭവം ഉണ്ടായത്. ബീച്ചില്‍ രാത്രി നടക്കാനിറങ്ങിയതായിരുന്നു വിദേശ ടൂറിസ്റ്റുകള്‍. മദ്യപിച്ചെത്തിയ ഒരു സംഘം ഇവരെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു.
വിദേശ വനിതകള്‍ ഇത് സംബന്ധിച്ച് വര്‍ക്കല പോലീസില്‍ പരാതി നല്കി. രണ്ടുപേര്‍ക്കും ഒപ്പം താമസിക്കുന്ന മുംബൈ സ്വദേശിനിക്ക് നേരെ കഴിഞ്ഞ ആഴ്ച സമാന രീതിയിലുള്ള സംഭവമുണ്ടായിരുന്നു. ഈ സ്ത്രീയും വര്‍ക്കല പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
അതിക്രമം നടത്തിയ സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി വര്‍ക്കല പോലീസ് പറഞ്ഞു.
Content Highlights: Sexual assault on foreign women at Varkala beach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..