മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി


യു.ഡി.എഫുകാരിൽ നിന്ന് ആരോപണങ്ങൾ വന്നപ്പോൾ മെന്ററായും രക്ഷകനുമായി എത്തിയ ആളിൽനിന്ന് മോശമായ അനുഭവം ഉണ്ടായെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

പി.സി ജോർജ് | ഫയൽ ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പി.സി. ജോർജിനെതിരേയുള്ള പരാതിയിൽ ഒരു ഗൂഢാലോചനയും ഇല്ലെന്ന് പരാതിക്കാരി. ഫെബ്രുവരിയിൽ നടന്ന സംഭവമാണ് ഇത്. യു.ഡി.എഫുകാരിൽനിന്ന് ആരോപണങ്ങൾ വന്നപ്പോൾ മെന്ററായും രക്ഷകനുമായി എത്തിയ ആളിൽനിന്ന് മോശമായ അനുഭവം ഉണ്ടായെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

പി.സി. ജോർജിന്റെ അറസ്റ്റിന് പിന്നാലെ, പരാതിയുടെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി പി.സി. ജോർജിനെ കുടുക്കുകയാണെന്നും ആരോപണങ്ങളുയർന്നിരുന്നു. എന്നാൽ, ഇതിൽ ഗൂഢാലോചന ഇല്ലെന്നും മെന്ററായി വന്ന ആളിൽനിന്ന് മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്നും പരാതിക്കാരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് 12.40-ഓടു കൂടിയായിരുന്നു സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Content Highlights: Sexual assault case: PC George arrested - victim statement

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented