എൽദോസ് ഒളിവിൽ കഴിഞ്ഞത് പറവൂരിലെ സുഹൃത്തിന്റെ വീട്ടിൽ; കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി


ഈ സമയത്തൊക്കെ ബലാത്സംഗക്കേസിലെ പ്രതിയായ എംഎൽഎ ഒളിവിൽ കഴിയുന്ന സമയമായിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു എൽദോ സ്വന്തം വീട്ടിൽ തിരിച്ച് എത്തിയത്.

എൽദോസ് കുന്നപ്പിള്ളി | Photo: Screengrab/ Mathrubhumi News

കൊച്ചി: ബലാത്സംഗക്കേസിലെ പ്രതി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഒളിവിൽ കഴിഞ്ഞത് പറവൂരിലെ വീട്ടിൽ എന്ന വെളിപ്പെടുത്തലുമായി പറവൂർ സ്വദേശി ബാബു ജോൺ. തരാനുള്ള പണം ചോദിച്ച് സുഹൃത്തിന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു എൽദോസിനെ കണ്ടത്. പണത്തെ ചൊല്ലി സുഹൃത്തുമായി ഉണ്ടായ തർക്കത്തിനിടെ എൽദോസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബാബു ജോൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ 16-ാം തീയതിയായിരുന്നു പരാതിയുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത്. ഹോട്ടൽ ഉടമയായ ജിബി 2013ൽ ബാബു ജോണിന്റെ പക്കൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ വേണ്ടിയായിരുന്നു ബാബു ജോൺ ജിബിയുടെ വീട്ടിൽ ചെന്നത്. അവിടെ ചെന്നപ്പോഴായിരുന്നു എൽദോസ് കുന്നപ്പിള്ളിയും ജിബിയും മറ്റു രണ്ടു പേരും ഹാളിൽ ഇരുന്ന് മദ്യപിക്കുന്നത് കണ്ടത്. അതിന് ശേഷം ജിബിയുമായി സംസാരിച്ചപ്പോൾ ഹോട്ടൽ വളരെ നഷ്ടത്തിലാണ് വിറ്റതെന്നും പകുതി പൈസ മാത്രമേ തരൂ എന്നും ജിബി പറയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും
കൈയാങ്കളിയിൽ എത്തുകയുമായിരുന്നു. ജിബിയുടെ ഭാര്യ അനിത സോസ്പാൻ ഉപയോഗിച്ച് തലയിൽ അടിക്കുകയും ചെയ്തു. ഈ സമയത്ത് എൽദോ ഇടപെടുകയും പോലീസിൽ കേസ് കൊടുക്കുകയാണെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബാബു ജോൺ പറവൂർ സർക്കിൾ ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.



ഈ സമയത്തൊക്കെ ബലാത്സംഗക്കേസിലെ പ്രതിയായ എംഎൽഎ ഒളിവിൽ കഴിയുന്ന സമയമായിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു എൽദോ സ്വന്തം വീട്ടിൽ തിരിച്ച് എത്തിയത്.

അധ്യാപികയുടെ പരാതിയില്‍ ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു എൽദോസിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍ദോസ് രാവിലെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തുകയായിരുന്നു.

Content Highlights: Sexual assault case - eldhose kunnappilly hide in friends home, complaint

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented