തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ പീഡന പരാതിയെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വെള്ളിയാഴ്ച ചര്‍ച്ച ചെയ്തില്ലെന്ന് സൂചന.

റിപ്പോര്‍ട്ട് പൂര്‍ത്തിയായില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. ശനിയാഴ്ച്ച ചേരുന്ന സംസ്ഥാന സമിതി യോഗം വിഷയം ചര്‍ച്ച ചെയ്യുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ശബരിമല വിഷയത്തിലെ പ്രചാരണ പരിപാടികളും ലഘുലേഖ തയ്യാറാക്കലുമായിരുന്നു ഇന്നത്തെ പ്രധാന ചര്‍ച്ചാ വിഷയം.

മന്ത്രി എ.കെ.ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന കമ്മീഷനാണ് പി.ശശിക്കെതിരായ പീഡന പരാതി അന്വേിച്ചത്.