കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി; റിപ്പോര്‍ട്ട് തേടി


കനത്ത മഴയിൽ വെള്ളക്കെട്ടിലായ എറണാകുളം തൃപ്പൂണിത്തുറ പേട്ട - ഗാന്ധി സ്ക്വയർ റോഡ്. ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ

കൊച്ചി: കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടില്‍ ജില്ലാ കളക്ടറോടും കോര്‍പറേഷന്‍ സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ഇന്നലത്തെ വെള്ളക്കെട്ടിന് കാരണം മുല്ലശ്ശേരി കനാല്‍ വൃത്തിയാക്കാത്തതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ കനാല്‍ വൃത്തിയാക്കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നും കോര്‍പ്പറേഷന് ഇതിന് കഴിവില്ലെങ്കില്‍ ജില്ലാകളക്ടര്‍ ദുരന്തനിവാരണനിയമപ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കുമെന്നും കോടതി വ്യക്തമാക്കി.

ബുധനാഴ്ച കൊച്ചിയില്‍ പെയ്ത മഴയില്‍ പുല്ലേപ്പടി കൃഷ്ണസ്വാമി റോഡ്, രവിപുരം മുതല്‍ ജോസ് ജങ്ഷന്‍ വരെ എം.ജി. റോഡ്, പനമ്പിള്ളി നഗര്‍, ഇടപ്പള്ളി, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍, വസന്ത് നഗര്‍, പാലാരിവട്ടം, കലൂര്‍ സ്റ്റേഡിയം, കാട്ടാക്കര റോഡ് തുടങ്ങി പ്രധാന റോഡുകളെല്ലാം മുങ്ങിയിരുന്നു.

അതേസമയം നഗരസഭയുടെ ഇടപെടല്‍ ഫലപ്രദമല്ലെന്ന് കാണിച്ചാണ് സര്‍ക്കാര്‍ ബ്രേക്ക് ത്രൂ നടപ്പിലാക്കിയതെന്നും പദ്ധതി പരാജയപ്പെട്ടുവെന്നുമെന്നാണ് കോര്‍പ്പറേഷന്‍ മേയര്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നത്. എന്നാല്‍ കോര്‍പ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രകാരം വൃത്തിയാക്കിയ മൂന്ന് കനാലുകളിലും വെള്ളക്കെട്ടുണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഓഗസ്ത് നാലിനാണ് വിഷയം വീണ്ടും പരിഗണിക്കുക. ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

Content Highlights: Severe waterlogging in parts of Kochi after heavy rainfall, High Court seeks report

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented