പതിനാലാം നിയമസഭയുടെ കാലത്ത് വിടവാങ്ങുന്ന ഏഴാമത്തെ സിറ്റിങ് എംഎല്‍എ


കെ.വി.വിജയദാസ്, കേരള നിയമസഭ മന്ദിരം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ കാലത്ത് മരിക്കുന്ന ഏഴാമത്തെ സിറ്റിങ് എംഎല്‍എയാണ് കെ.വി.വിജയദാസ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കോങ്ങാട് എംഎല്‍എയായിട്ടുള്ള വിജയദാസിന്റെ വിടവാങ്ങല്‍ ഉണ്ടായിട്ടുള്ളത്. നാലാം നിയസഭയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സിറ്റിങ് എംഎല്‍എമാര്‍ മരിക്കുന്ന രണ്ടാമത്തെ നിയമസഭ കൂടിയാണിത്.

ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെ.കെ.രാമചന്ദ്രന്‍ നായര്‍ (2018-ജനുവരി), മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പി.ബി.അബ്ദുള്‍ റസാഖ് (2018-ഒക്ടബോര്‍), പാലാ എംഎല്‍എ ആയിരുന്ന കെ.എം.മാണി (2019-ഏപ്രില്‍), കുട്ടനാട് എംഎല്‍എ ആയിരുന്ന തോമസ് ചാണ്ടി (2019-ഡിസംബര്‍), ചവറ എംഎല്‍എ ആയിരുന്ന വിജയന്‍ പിള്ള (2020-മാര്‍ച്ച്) , ചങ്ങനാശ്ശേരി എംഎല്‍എ ആയിരുന്ന സി.എഫ് തോമസ് (2020-സെപ്റ്റംബര്‍ എന്നിവരാണ് ഇതിന് മുമ്പ് വിടപറഞ്ഞത്.

സി.അച്യുത മേനോന്റെ നേതൃത്വത്തിലുള്ള നാലാം നിയമസഭയിലാണ് ഏറ്റവും കൂടുതല്‍ സിറ്റിങ് എംഎല്‍എമാര്‍ മരിച്ചത്. എട്ട് എംഎല്‍എമാരാണ് അന്ന് വിടവാങ്ങിയത്.

Content Highlights: Seventh sitting MLA to die during 14th Kerala Assembly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented