പ്രതീകാത്മക ചിത്രം | Photo: Mathrubhumi
എടത്വാ: പൊതുസ്ഥലത്തു മദ്യപിച്ചതിനും പോലീസിനുനേരെ കൈയേറ്റശ്രമം നടത്തിയതിനും സി.പി.എം. പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെട്ട ഏഴുപേര്‍ കസ്റ്റഡിയില്‍.
ഏഴാംവാര്‍ഡ് പൂവന്‍പാറ കൗണ്‍സിലര്‍ വി.ആര്. ജോണ്സണ്, ശരത് ശശിധരന്, സജിത്ത്, അരുണ്‍ ചന്ദ്രന്, ഷിബന്‍, ശിവശങ്കര്‍, അര്ജുന് മണി എന്നിവരെയാണ് എടത്വാ പോലീസ് കസ്റ്റഡിയിലെടുത്തത്.
എടത്വാ ചങ്ങങ്കരി പള്ളിക്കുസമീപം ബുധനാഴ്ച വൈകുന്നേരം ഏഴിനാണു സംഭവം. കാറിലെത്തിയ സംഘം പള്ളി റോഡില്‍ വാഹനം നിര്‍ത്തിയശേഷം പൊതുവഴിയില്‍നിന്നു മദ്യപിച്ചു.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ചോദ്യംചെയ്തപ്പോഴാണ് കൈയേറ്റശ്രമമുണ്ടായത്. കൂടുതല്‍ പോലീസെത്തിയ ശേഷമാണ് ഇവരെ പിടികൂടിയത്. പൊതുസ്ഥലത്തെ മദ്യപാനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
Content Highlights: seven including cpm municipality councillor taken to custody for drinking in public and
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..