കെ.സി.വേണുഗോപാൽ |ഫോട്ടോ:പി.ജി.ഉണ്ണികൃഷ്ണൻ/മാതൃഭൂമി
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഏകപക്ഷീയമായി മുന്നോട്ട് പോകുന്നുവെന്ന് ആരോപിച്ച് ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കണ്ട് പ്രതിഷേധം അറിയിച്ചു. അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
പാര്‍ട്ടി പുനഃസംഘടന ഡി.സി.സി തലത്തിലും ബ്ലോക്ക് തരത്തിലും നിലവില്‍ പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേര്‍ന്ന് അവരുടേതായ പട്ടിക ഇതിനായി തയ്യാറാക്കുന്നുവെന്നാണ് എം.പിമാരുടെ പ്രധാന ആരോപണം. ഏകപക്ഷീയമായി തീരുമാനമെടുത്തുകൊണ്ടാണ് കേരള നേതൃത്വം മുന്നോട്ട് പോകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
എം.കെ രാഘവനും കെ. മുരളീധരനും നോട്ടീസ് നല്‍കിയ നടപടി പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ നോട്ടീസിന് മറുപടി നല്‍കില്ലെന്നും ഇത് പിന്‍വലിക്കാനുള്ള നടപടി വേണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.
അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളില്‍ പുനഃസംഘടനാ വിഷയം രൂക്ഷമാകുന്നത്
Content Highlights: seven congress leaders meet kc venugopal at his residence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..