പിടിച്ചെടുത്ത വിഗ്രഹം | Photo: Screengrab from Mathrubhumi News
തൃശ്ശൂര്‍: പാടൂരില്‍ പുരാവസ്തു എന്ന പേരില്‍ വ്യാജവിഗ്രഹം വില്‍പനക്ക് ശ്രമിച്ചവര്‍ അറസ്റ്റില്‍. ഏഴ് പേരാണ് പിടിയിലായത്. 20 കോടി രൂപക്ക് വിഗ്രഹം വില്‍പന നടത്താനാണ് ഇവര്‍ ശ്രമിച്ചത്. വിഗ്രഹം വാങ്ങാം എന്ന് പറഞ്ഞ് ഇടനിലക്കാര്‍ വഴി സംഘത്തെ ബന്ധപ്പെട്ട പോലീസ് ഇവരെ വലയിലാക്കുകയായിരുന്നു. വിഗ്രഹവും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പാവറട്ടി, പാടൂര്‍ കേന്ദ്രീകരിച്ച് ആഡംബര വീട് വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. 20 കോടി മൂല്യമുള്ള വിഗ്രഹം വില്‍പനക്ക് വെച്ചിട്ടുണ്ടെന്ന വാര്‍ത്ത പ്രചരിത്തതിനേ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട് ഷാഡോ പോലീലാണ് അന്വേഷണം ആരംഭിച്ചത്. തൃശ്ശൂര്‍ ഷാഡോ പോലീസും പാവറട്ടി പോലീസും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് തട്ടിപ്പ് സംഘത്തെ വലയിലാക്കിയത്.
ഷാഡോ പോലീസ് സംഘം വിഗ്രഹം വാങ്ങാനെന്ന വ്യാജേന ഇടനിലക്കാരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇടനിലക്കാര്‍ വഴിയാണ് പോലീസ് തട്ടിപ്പ് സംഘത്തെ സമീപിച്ചത്. 10 കോടി രൂപക്ക് വിഗ്രഹം വാങ്ങാമെന്ന് പറഞ്ഞുകൊണ്ടാണ് പോലീസ് ഇവരെ സമീപിച്ചത്. വിഗ്രഹം ഇന്ന് വാങ്ങാം എന്ന് പറഞ്ഞുകൊണ്ടാണ് പോലീസ് സംഘം സ്ഥലത്ത് എത്തിയത്.
തുടര്‍ന്ന് പാവറട്ടി പോലീസുമായി ചേര്‍ന്ന് ഷാഡോ പോലീസ് നടത്തിയ പരിശോധനയില്‍ പുരാവസ്തു വകുപ്പിന്റേതെന്ന പേരിലുള്ള നിരവധി വ്യാജരേഖകളും കണ്ടെത്തി. വിഗ്രഹത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. സംഘത്തിലുള്ള പലരും നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതികളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.
Content Highlights: Seven arrested in fake antiquities fraud
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..