നിയമസഭാ കയ്യാങ്കളി കേസ്: ശിവന്‍കുട്ടിക്ക് തിരിച്ചടി, സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി


ബിനില്‍ | മാതൃഭൂമി ന്യൂസ്

നിയമസഭയിൽ നടന്ന കയ്യാങ്കളിയിൽനിന്ന് | File Photo: Mathrubhumi Library

കൊച്ചി: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് തിരിച്ചടി. വിചാരണാക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ശിവന്‍കുട്ടി അടക്കമുള്ളവരുടെ ആവശ്യമാണ് കോടതി തള്ളിയത്.

സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളിയതോടെ ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഈ മാസം പതിനാറിന് വിചാരണാകോടതിയില്‍ ഹാജരാകണം. തിരുവനന്തപുരത്തെ മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ സാങ്കേതികവാദങ്ങള്‍ ഉന്നയിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വി. ശിവന്‍കുട്ടി, എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ. എന്നിവര്‍ അടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. ബാര്‍ കോഴ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷ അംഗങ്ങള്‍ കയ്യാങ്കളിക്കു മുതിര്‍ന്നതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഹൈക്കോടതി വിചാരണ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിന് പിന്നാലെ കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന് പ്രതികളുടെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ ആവശ്യവും അംഗീകരിക്കാന്‍ ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ തയ്യാറായില്ല.

മന്ത്രി വി. ശിവന്‍കുട്ടിക്കാണ് ഈ കേസ് ഏറെ നിര്‍ണായകമായിട്ടുള്ളത്. നിലവില്‍ മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കെതിരേ, മുന്‍പ് നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോടതി വിചാരണാ നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ അത് പലതരം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചേക്കും. പാര്‍ട്ടി ശിവന്‍കുട്ടിയുടെ കാര്യത്തില്‍ എന്ത് തീരുമാനം എടുക്കും എന്നതും ശ്രദ്ധേയമാണ്.

Content Highlights: set back to sivankutty and others as high court rejects plea to stay assembly ruckus case trial


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented