റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി |Photo: PTI
മുംബൈ : ടിആര്‍പി റേറ്റിങ്ങില്‍ റിപ്പബ്ലിക് ടിവി കൃത്രിമത്വം കാട്ടിയതില്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ ഗുരുതരമായ തെളിവുകളുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. അതിനാല്‍ തന്നെ ശക്തമായ നടപടികള്‍ കൈക്കൊള്ളില്ലെന്ന് ഉറപ്പു നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജനുവരി 15 വരെ വലിയ നടപടികളിലേക്ക് കടക്കില്ലെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. തനിക്കെതിരേയുള്ള കുറ്റപത്രവും എഫ്ഐആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജനുവരി 15നാണ്.
ബാര്‍ക്ക് തേടിയ ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായി വെളിപ്പെട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. "ഇപ്പോള്‍ നമ്മുടെ കയ്യില്കുറച്ചുകൂടി ഗൗരവമായ തെളിവുകളാണുള്ളത്. അതിനാല്‍ തന്നെ കേസില്‍ കോടതി സ്റ്റാറ്റസ് റിപ്പോര്‍ട്ട് തേടേണ്ടതുണ്ട്", കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
ടി.ആര്.പി. തട്ടിപ്പുകേസില്‍ അറസ്റ്റിലായ 12 പ്രതികള്‍ക്കെതിരേ മുംബൈ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കേയാണ് അന്വേഷണത്തെ ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തുന്നത്. 1400 പേജുള്ള കുറ്റപത്രത്തില്‍ റിപ്പബ്ലിക് ടി.വി. ഉള്‍പ്പെടെ ആറുചാനലുകള്ക്കെതിരേ പരാമര്‍ശമുണ്ട്. ഈ കേസില്‍ മുംബൈ പോലീസ് പ്രതികാരമനോഭാവത്തോടെയാണ് നടപടിയെടുത്തതെന്ന് റിപ്പബ്ലിക് ടി.വി.യുടെയും അര്‍ണബ് ഗോസ്വാമിയുടെയും ഹര്‍ജികളില്‍ പറയുന്നു. തിരക്കുപിടിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് അതിന് തെളിവാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
content highlights: Serious evidence against Arnab in TRP case, says Maharashtra govt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..