മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സലിം അന്തരിച്ചു


സലീം

കൊച്ചി: സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന കമ്മിറ്റി അംഗവും ഐ.എഫ്.ഡബ്‌ള്യു.ജെ വര്‍ക്കിങ് കമ്മിറ്റി അംഗവുമായ മുഹമ്മദ് സലിം (74) അന്തരിച്ചു. കാക്കനാട് സഹകരണ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ഐ.എഫ്.ഡബ്ല്യു.ജെ നാഷണല്‍ കൗണ്‍സില്‍ അംഗവുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സലിം, സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ജില്ലാ സെക്രട്ടറിയുമായിരുന്നു. ഫോറത്തിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. എറണാകുളം പ്രസ് ക്ലബ്ബില്‍ ജോയിന്റ് സെക്രട്ടറി തുടങ്ങി വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിച്ച സലിം പ്രസ് ക്ലബ്ബിന്റെ ആക്റ്റിങ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.പരേതനായ എ.സി. ജോസിന്റെ പത്രാധിപത്യത്തില്‍ നടത്തിയിരുന്ന ടെലക്‌സ്, മംഗളം, മലയാള മണ്ണ്, കോഴിക്കോട്ടെ ന്യൂസ് കേരള എന്നീ പത്രങ്ങളില്‍ ജോലിചെയ്തു. കുറച്ചു കാലം 'പാര' എന്ന ആക്ഷേപഹാസ്യ മാസികയും നടത്തി. 'അസാധു' വിനോദ മാസികയിലും പ്രവര്‍ത്തിച്ചിരുന്നു. ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശക സമിതിയില്‍ അംഗമായി. 1973-ല്‍ കേരളം സന്തോഷ് ട്രോഫി നേടിയതു മുതല്‍ കൊച്ചിയില്‍ നടന്ന എല്ലാ ഫുട്‌ബോള്‍ മേളകളുടേയും പബ്ലിസിറ്റി കണ്‍വീനറായിരുന്നു. മികച്ച ഫുട്‌ബോള്‍ കമന്റേറ്റര്‍ എന്ന നിലയ്ക്കും അറിയപ്പെട്ടു. ഒടുവില്‍ മീഡിയ കൊച്ചിന്‍ എന്ന പബ്‌ളിക് റിലേഷന്‍സ് സ്ഥാപനം നടത്തിവരികയായിരുന്നു.

കോട്ടയം ചുങ്കം ഇടാട്ടുതറയില്‍ പരേതനായ കെ. അലിയാരുടേയും കോടിമത മഠത്തിപ്പറമ്പില്‍ പരേതയായ കെ. ഹലീമാബീവിയുടേയും മകനായ സലിം വര്‍ഷങ്ങളായി എറണാകുളത്താണ് താമസം. ഗവണ്‍മെന്റ് ഹോമിയോ റിട്ടയഡ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി എ പരിമളകുമാരിയാണ് ഭാര്യ. മക്കള്‍: തന്‍വീര്‍ എം. സലിം (ഫ്‌ളവറി, പാലാരിവട്ടം), തസ് വീര്‍ എം. സലിം(ദുബായ്). ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പടമുകള്‍ ജുമാമസ്ജിദില്‍ നടക്കും.

Content Highlights: Senior Journalist muhammed salim passed away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented