എല്‍.കെ.കൃഷ്ണന്‍കുട്ടിഎറണാകുളം: മാതൃഭൂമി മുന്‍ബ്യൂറോ ചീഫും സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായിരുന്ന എല്‍.കെ. കൃഷ്ണന്‍കുട്ടി (86)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മാതൃഭൂമിയില്‍ നിന്ന് വിരമിച്ച ശേഷം ദീര്‍ഘകാലം എറണാകുളം കരയോഗം പ്രസിഡന്റായി സേവനമനുഷ്ടിച്ചു. 

ഭാര്യ: കെ. സരളാദേവി (റിട്ട.കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ). ഭാരതീയ വിദ്യാഭ്യവന്‍ (എരൂര്‍) അധ്യാപികയായ കൃഷ്ണപ്രിയ മകളാണ്. മാതാ അമൃതാനനന്ദമയി മഠത്തിലെ സ്വാമി ധ്യാനാമൃതാനന്ദ മകനാണ്. ന്യൂ ഇന്ത്യാ അഷ്വറന്‍സ് മുന്‍ ഡപ്യൂട്ടി മാനേജര്‍ സഞ്ജീവ് കുമാര്‍ മരുമകനാണ്.

Content Highlights: Senior journalist L K Krishnankutty passes away