കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി.എം. സുധാകരന്‍ (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. 

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്റോറിയല്‍ വിഭാഗം ജീവനക്കാരനായിരുന്നു. പിന്നീട് കുവൈറ്റ് ടൈംസ്, ഒമാന്‍ ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപസമിതിയംഗമായി പ്രവര്‍ത്തിച്ചു. കുവൈറ്റില്‍ യുദ്ധത്തടവുകാരനായിരുന്നു. 21 വര്‍ഷമായി മാതൃഭൂമിയില്‍ സേവനമനുഷ്ഠിക്കുന്നു. മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന്റെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റാണ് നിലവില്‍.

ഒഴൂര്‍ പടിഞ്ഞാറേ മഠത്തില്‍ ശങ്കരന്‍ വൈദ്യരുടെയും നാണിയമ്മയുടെയും മകനാണ്. ഭാര്യ: ചോലക്കോട്ടില്‍ രത്‌നകുമാരി. മക്കള്‍: സന്ദീപ് സുധാകര്‍ (സബ് എഡിറ്റര്‍, മാതൃഭൂമി, കോട്ടക്കല്‍), സജ്‌ന സുധാകര്‍ (അധ്യാപിക, എസ്.എസ്.എം. എച്ച്.എസ്. തെയ്യാലിങ്ങല്‍, താനൂര്‍). മരുമക്കള്‍: ഋതു, അഡ്വ. ബാലകൃഷ്ണന്‍ (തിരൂര്‍ കോടതി). സഹോദരങ്ങള്‍: പരേതനായ പ്രഭാകരന്‍ വൈദ്യര്‍, സത്യഭാമ, ശ്രീദേവി. ശവസംസ്‌കാരം താനൂര്‍ പുത്തന്‍തെരുവ് ഒഴൂര്‍ പടിഞ്ഞാറെ മഠത്തില്‍ വീട്ടില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക്.

Content Highlights: Senior Journalist and Translator PM Sudhakaran Passes Away