സി.കെ.പത്മനാഭൻ | ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും. അത് പ്രകൃതിനിയമമാണെന്നും മുതിര്‍ന്ന ബി.ജെ.പി. നേതാവ് സി.കെ. പത്മനാഭന്. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി മാത്രമല്ല, രാഷ്ട്രീയവും മലീമസമായെന്നും അദ്ദേഹം പറഞ്ഞു. ഉപ്പു തിന്നവര്‍ ആരാണോ അവര്‍ വെള്ളം കുടിക്കും. അത് പ്രകൃതിനിയമമാണ്. ഈ പരിസ്ഥിതി ദിനത്തില്‍ തനിക്ക അത് മാത്രമാണ് പറയാനുള്ളതെന്നും പത്മനാഭന് വ്യക്തമാക്കി.
കൊടകര കുഴല്‍പ്പണ കേസിന്റെ അന്വേഷണം ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിനില്‍ക്കെയാണ് മുതിര്‍ന്ന ബി.ജെ.പി. നേതാവിന്റെ പ്രതികരണം. അന്വേഷണ സംഘം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സെക്രട്ടറിയെ ചോദ്യം ചെയ്ത് വരികയാണ്. സുരേന്ദ്രന്റെ ഡ്രൈവറേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
വിവാദങ്ങള്‍ക്കിടെ ബി.ജെ.പി. കോര്‍ സംസ്ഥാന കമ്മിറ്റി യോഗം നാളെ ചേരുന്നുണ്ട്. കുഴല്‍പ്പണ കേസ്, തിരഞ്ഞെടുപ്പ് തോല്‍വി എന്നിവ ചര്‍ച്ചയാകും.
Content Highlights: senior bjp leader ck padmanabhan about kodakara hawala case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..