പിണറായിയോട് പറയൂ: നിര്‍ദേശങ്ങള്‍ കൈമാറി
മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ നിര്‍ദേശങ്ങളടങ്ങിയ
പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു. ഫോട്ടോ ജി.ബിനുലാല്‍

തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയോട് പറയാന്‍ മാതൃഭൂമി ഓണ്‍ലൈന്‍ വായനക്കാര്‍ സമര്‍പ്പിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നാളത്തെ കേരളം എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ മാതൃഭൂമി ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി അഭിപ്രായം രേഖപ്പെടുത്താനുളള വേദിയൊരുക്കിയപ്പോള്‍ അഭൂതപൂര്‍വ്വമായ പ്രതികരണമായിരുന്നു.

പിണറായിയോട് പറയൂ! നിര്‍ദേശങ്ങള്‍ വായിക്കാം

Agri

Politics

വായനക്കാര്‍ മുന്നോട്ട് വച്ച ആശയങ്ങളും തിരുത്തലുകളും സമന്വയിപ്പിച്ച് വിഷയങ്ങളുടെ ക്രമത്തിലാക്കി പുസ്തക രൂപത്തില്‍ അച്ചടിച്ചാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രനാണ് മുഖ്യമന്ത്രി പിണറായി വിജയന് വായനക്കാരുടെ നിര്‍ദേശങ്ങള്‍ കൈമാറിയത്. മാതൃഭൂമി ന്യൂസ് ചാനലിലെ ചീഫ് ഓഫ് ന്യൂസ് ഉണ്ണിബാലകൃഷ്ണന്‍, മാതൃഭൂമി ചീഫ് മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) കെ.ആര്‍ പ്രമോദ്, മാതൃഭൂമി മീഡിയ സൊല്യൂഷന്‍സ് മാനേജര്‍ ശ്രീധര്‍ എന്‍ മേനോന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സ്ത്രീസുരക്ഷ, അക്രമരാഷ്ട്രീയം, പരിസ്ഥിതി സംരക്ഷണം, അഴിമതി, ആരോഗ്യരംഗം നവീകരണം, ആഭ്യന്തര ഗതാഗതം, കാര്‍ഷികരംഗം, ജൈവകൃഷി, വികസനം, തൊഴിലവസരം, കൂടാതെ വായനക്കാര്‍ ഉന്നയിച്ച മറ്റ് വിഷയങ്ങള്‍ എന്നിങ്ങനെ വിഷയ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചാണ് നിര്‍ദേശങ്ങള്‍ ക്രമപ്പെടുത്തി പുസ്തക രൂപത്തില്‍ അച്ചടിച്ച് മുഖ്യമന്ത്രിക്ക് കൈമാറിയത്. ആയിരക്കണക്കിന് പേര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത രണ്ടായിരത്തോളം പേരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് പുസ്തക രൂപത്തിലാക്കിയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

 

പിണറായിയോട് പറയൂ! നിര്‍ദേശങ്ങള്‍ വായിക്കാം