'പേരുദോഷം വന്നു; കാണുന്നവര്‍ക്കെല്ലാം അംഗത്വം നല്‍കിയതിന്റെ ദൂഷ്യഫലം പാര്‍ട്ടി അനുഭവിക്കുന്നു'


എം.വി.ഗോവിന്ദൻ |ഫോട്ടോ:മാതൃഭൂമി

പാലക്കാട്: കമ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവര്‍ക്കെല്ലാം അംഗത്വം നല്‍കിയതിന്റെ ദൂഷ്യഫലം സിപിഎം അനുവഭിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പത്തനംതിട്ട ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതികളിലൊരാളായ ഭഗവല്‍ സിങിന്റെ സിപിഎം ബന്ധം സംബന്ധിച്ചും പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിമാരടക്കമുള്ളവര്‍ വിവിധ കേസുകളിലകപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് എം.വി.ഗോവിന്ദന്റെ സ്വയംവിമര്‍ശനം.

പാലക്കാട് വടക്കഞ്ചേരിയില്‍ ഇഎംഎസ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.'മെമ്പര്‍ഷിപ്പ് കിട്ടിയെന്നുള്ളത് കൊണ്ട് മാര്‍ക്‌സിസ്റ്റായി എന്ന ധാരണ ആര്‍ക്കുംവേണ്ട. അങ്ങനെ അല്ലാത്തതിന്റെ ദൂഷ്യഫലം നമ്മളിപ്പോള്‍ ഏറ്റുവാങ്ങുന്നുണ്ട്. കാണുന്നവര്‍ക്കെല്ലാം അംഗത്വം കൊടുക്കുക, ചിലപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയാക്കുക, ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ആകുക എന്നിട്ട് സാമൂഹ്യ ജീവിതത്തിന്റെ അർത്ഥശാസ്ത്രത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ, വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഒരംശം പോലും സ്വയംജീവിതത്തില്‍ പകര്‍ത്താതിരിക്കുക. എന്നിട്ട് ശുദ്ധ അസംബന്ധത്തിലേക്കും അന്ധവിശ്വാസത്തിലേക്കും തെറ്റായ നിലപാടിലേക്കും വഴുതിമാറുക. ശേഷം കമ്മ്യൂണിസ്റ്റാണ്, പാര്‍ട്ടി അംഗമാണ് എന്നതിന്റെ പേരുദോഷം നമ്മള്‍ കേള്‍ക്കാനിടയാക്കുകയും ചെയ്യുക. ഇതെല്ലാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണം' എം.വി.ഗോവിന്ദന്‍ പറഞ്ഞു.

സിപിഎമ്മിനെ സംബന്ധിച്ച് ആശയ രാഷ്ട്രീയ തലം വളരെ പ്രധാനപ്പെട്ട ഒന്നാണ്. സംഘടനാ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത് രാഷ്ട്രീയ ദാര്‍ശനികവും പ്രത്യയശാസ്ത്രപരമായ കാഴ്ചപാടുകളാണ്. രാഷ്ട്രീയ ധാരണയില്ലാതെ ആശയപരമായ വ്യക്തതയില്ലാതെ നടത്തുന്ന ഒരു പ്രായോഗികപ്രവര്‍ത്തനവും ശാസ്ത്രീയമായി ജനങ്ങളെ അണിനിരത്താനാകുന്ന ഒന്നല്ല. ദാര്‍ശനികവും രാഷ്ട്രീയവും പ്രത്യയ ശാസ്ത്രപരവുമായ നല്ല ധാരണയുണ്ടെന്ന് അവകാശപ്പെടുകയും യാതൊരു പ്രായോഗിക പ്രവര്‍ത്തനവും നടത്താതിരിക്കുകയും ചെയ്യുന്നതും യഥാര്‍ത്ഥത്തില്‍ വന്ദ്യമായ ഒന്നായിരിക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'നല്ല പോലെ വായിക്കുകയും പഠിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വീണ്ടും പഠിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സിസ്റ്റായി ഒരാള്‍ ഉയര്‍ന്നുവരാന്‍ സാധിക്കുകയുള്ളൂ. എല്ലാം പഠിച്ചു പൂര്‍ത്തിയാക്കാനാകില്ല. സാധ്യമായതെല്ലാം പഠിക്കണം. മനുഷ്യനേയും സമൂഹത്തേയും മനസ്സിലാക്കാനും സാധിക്കുന്ന തലത്തിലേക്ക് മാര്‍ക്‌സിസ്റ്റുകാര്‍ വളരണം. ആ ഉയര്‍ച്ച ഇല്ലാതെ കേവലമായി ഒരു കൊല്ലം മുമ്പ് നമ്മള്‍ അനുഭാവി ഗ്രൂപ്പിലേക്ക് നിശ്ചയിക്കുന്നു. നിശ്ചയിച്ചതല്ലാതെ തിരിഞ്ഞും മറിഞ്ഞുംനോക്കിയിട്ടുണ്ടാകില്ല. അടുത്ത കൊല്ലം കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പ് കൊടുക്കുന്നു. വീണ്ടും അടുത്ത കൊല്ലം പൂര്‍ണ്ണ മെമ്പര്‍ഷിപ്പ് നല്‍കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് ഉണ്ടെന്ന് കരുതി അയാള്‍ കമ്മ്യൂണിസ്റ്റാകുന്നില്ല. അത് ഞാന്‍ വളരെ വ്യക്തതയോട് പറയുകയാണ്. ഒരാള്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉണ്ടെന്ന് കരുതി അയാള്‍ കമ്മ്യൂണിസ്റ്റാകണമെന്നില്ല. ഒരു മാര്‍ക്‌സിസ്റ്റാകണെങ്കില്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ സാമാന്യ ധാരണ വേണം. പ്രത്യയശാസ്ത്രത്തെ പറ്റിയും വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കുറിച്ചും ചരിത്രപരമായ ഭൗതികവാദം സംബന്ധിച്ചും പാര്‍ട്ടി പരിപാടികളെ കുറിച്ചും രാഷ്ട്രമിമാംസയും അര്‍ദ്ധശാസ്ത്ര സംബന്ധിച്ചുമെല്ലാം പ്രാഥമിക ധാരണവേണം' ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Self-criticism-mv govindan cpm state secretary-party membership


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented