ഏലപ്പാറ: നാലുമാസം പ്രായമുള്ള ആദ്യമോളുടെ ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിന് യൂത്ത് കോൺഗ്രസ് ബിരിയാണി ഫെസ്റ്റ് നടത്തി.

ഡി.സി.സി ജനറൽ സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഫെർണാണ്ടസ്, ഡി.സി.സി. ജനറൽ സെക്രട്ടറി ഗണേശൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണി കുര്യൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം അഫിൻ ആൽബർട്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജിത് ദിവാകരൻ, പഞ്ചായത്ത് പ്രസിഡന്റ് നിത്യ എഡ്വിൻ, ഉമർ ഫാറൂഖ്, ബിജു ഗോപാൽ, രഞ്ജിത് തുടങ്ങിയവർ നേതൃത്വം നല്കി. 1500- ബിരിയാണികളാണ് വിൽപ്പന നടത്തിയത്.

തണ്ണിക്കാനം സ്വദേശികളായ അജി, നിഷ ദമ്പതിമാരുടെ നാല് മാസം പ്രായമുള്ള മകൾ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലാണ്. 45- ലക്ഷം രൂപയാണ് ഇതിന് ചെലവാകുന്നത്. നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ജനകീയ കമ്മിറ്റി രൂപവത്‌കരിച്ചു. അക്കൗണ്ട് നമ്പർ-40385101088290 കേരള ഗ്രാമീൺ ബാങ്ക്, ഏലപ്പാറ, ഫോൺ: 9447267322.

Content Highlights:seeking help for four month old girl baby adhyas medical treatment