കൊച്ചി:  ലോക ബാലവേല വിരുദ്ധ ദിനമായ ജൂണ്‍ 12ന് മാതൃഭൂമി സീഡ് എറണാകുളം ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ഫെഡറല്‍ ബാങ്കിന്റെയും സഹകരണത്തോടെ പ്രത്യേക വെബിനാര്‍ സംഘടിപ്പിക്കുന്നു.

ശനിയാഴ്ച രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കുന്ന വെബിനാറില്‍ വിവിധ ജില്ലകളില്‍ നിന്നായി ഇരുന്നൂറിലേറെ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുക്കും.  mathrubhumiSEED എന്ന ഔദ്യോഗിക പേജില്‍ വെബിനാര്‍ തത്സമയം കാണാം.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, എറണാകുളം ജില്ലാ കോടതി ജഡ്ജി സി.എസ്. സുധ, എറണാകുളം ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സുരേഷ് പി.എം., ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായ ശബ്‌നം പി.എം. എന്നിവര്‍ വെബിനാറില്‍ സംസാരിക്കും. മാതൃഭൂമി എഡിറ്റര്‍ മനോജ് കെ. ദാസ് സ്വാഗതം പറയും.